കാസർകോട്: അസുഖ ബാധിതനായ പിതാവിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചയുടൻ കുഴഞ്ഞുവീണ് പ്രവാസിയായ യുവാവ് മരിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മംഗളൂരു ഫാദർമുള്ളേഴ്സ് ആശുപത്രിയില്‍ വച്ചാണ് കാസർകോട് വലിയപറമ്ബ് പന്ത്രണ്ടില്‍ സ്വദേശി അല്‍ത്താഫ് (26) ആണ് മരിച്ചത്.
ഒരാഴ്ച മുൻപാണ് യുവാവ് ദുബായില്‍ നിന്നും നാട്ടിലെത്തിയത്. എം.കെ അഹമ്മദിന്റെയും നൂറുജഹാന്റെയും മകനാണ്. സഹോദരങ്ങള്‍: ഷബാന, അഫ്സാന, മറിയംബി.