MovieNEWS

ഈ വര്‍ഷവും മമ്മുക്കാ ഇങ്ങെടുത്തു; ‘ഭ്രമയുഗം’ ട്രെയിലര്‍ കണ്ട് കിളിപാറി പ്രേക്ഷകര്‍

വര്‍ഷം സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ‘ഭ്രമയുഗം’. റെഡ് റെയ്ന്‍, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.

പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. ഇനി അഞ്ച് ദിവസമാണ് ചിത്രത്തിന്റെ റിലീസിന് ഉള്ളത്. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിത ഈ അവസരത്തില്‍ ഭ്രമയുഗം ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Signature-ad

2.38 മിനുട്ടാണ് ട്രെയിലര്‍ ഉള്ളത്. ഞെട്ടിപ്പിക്കുന്ന ട്രെയിലറാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയുടെ ഈ വര്‍ഷവും മമ്മൂട്ടി എടുത്തുവെന്നാണ് ട്രെയിലര്‍ കണ്ട് ആരാധകര്‍ പറയുന്നത്.

അതേസമയം, മമ്മൂട്ടി നെഗറ്റീവ് ടച്ചില്‍ എത്തുന്ന ചിത്രം ഫെബ്രുവരി 15ന് തീയറ്ററില്‍ എത്തും. മമ്മൂട്ടിയ്ക്ക് ഒപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠ ആചാരി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെയെല്ലാം ട്രെയിലറില്‍ കാണിക്കുന്നുണ്ട്. 300ഓളം തിയറ്ററില്‍ ഭ്രമയുഗം റിലീസ് ചെയ്യുമെന്നാണ് വിവരം.

 

 

Back to top button
error: