NEWSSocial Media

ഇന്ത്യ ഇഷ്ടപ്പെട്ടില്ലെന്ന് പോസ്റ്റ്; സെര്‍ബിയന്‍ ടെന്നീസ് താരത്തിനെതിരെ പ്രതിഷേധം

ന്ത്യ ഇഷ്ടമായില്ലെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട സെര്‍ബിയന്‍ ടെന്നീസ് താരം ദേജന റഡനോവിച്ചിനെതിരെ പ്രതിഷേധം. മൂന്നാഴ്ച ഇന്ത്യയില്‍ തങ്ങിയശേഷം കുറിച്ച വിമര്‍ശനാത്മക പോസ്റ്റുകള്‍ വൈറലായതോടെ സംഭവം വിവാദമായി.

വനിതാ ടെന്നീസില്‍ ലോക 245-ാം റാങ്കുകാരിയായ റഡനോവിച് ഐ.ടി.എഫ് ടൂര്‍ണമെന്റില്‍ കളിക്കാനാണ് രാജ്യത്ത് എത്തിയത്. ഇന്ത്യന്‍ ഭക്ഷണം, ശുചിത്വം, ട്രാഫിക് ബോധം എന്നിവയെല്ലാം അവര്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ വിമര്‍?ശിച്ചു.

Signature-ad

എനിക്ക് ഇന്ത്യയെ ഇഷ്ടപ്പെട്ടില്ലെന്ന് ഒരു സ്റ്റോറിയില്‍ പറഞ്ഞു. ഭക്ഷണം, ഗതാഗതം, ശുചിത്വം (ഭക്ഷണത്തിലെ പുഴുക്കള്‍, മഞ്ഞ തലയിണകള്‍, ഹോട്ടലിലെ വൃത്തികെട്ട ബെഡ് ലിനന്‍) എന്നിവയെയെല്ലാം അവര്‍ വിമര്‍ശിച്ചു. റോഡുകളില്‍ റൗണ്ട് എബൗട്ട് എങ്ങനെ ഉപയോഗിക്കണമെന്ന് ആളുകള്‍ക്ക് അറിയില്ലെന്നും 27കാരിയായ ടെന്നീസ് താരം പറഞ്ഞു.

ടാപ്പിലെ വെള്ളം കുടിക്കുന്നതിലും പഴങ്ങള്‍ കഴിക്കുന്നതിലും അവര്‍ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പഴങ്ങള്‍ ഇല്ലാതെ മൂന്നാഴ്ച അതിജീവിക്കാന്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ ഹോട്ടലില്‍ നിന്ന് തൊലി കളയാത്ത പഴങ്ങള്‍ ലഭിക്കാത്തതിനാല്‍ അങ്ങനെ ചെയ്യേണ്ടിവന്നുവെന്നും അവര്‍ വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍നിന്ന് പഴങ്ങള്‍ കഴിച്ചശേഷം തനിക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നും നാല് ദിവസം കടുത്ത പനി ബാധിച്ചെന്നും അവര്‍ പറഞ്ഞു. ‘വിട ഇന്ത്യ… ഇനി ഒരിക്കലും വരില്ല’ എന്ന് അവര്‍ മറ്റൊരു സ്റ്റോറിയില്‍ ചൂണ്ടിക്കാട്ടി.

ഈ പോസ്റ്റുകള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. താരത്തിന്റെ ഉള്ളിലെ വംശീയതയാണ് ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നിലെന്ന് പലരും വിമര്‍ശിച്ചു. എന്നാല്‍, ഇതിനെതിരെയും റഡനോവിച് രംഗത്തുവന്നു.

താന്‍ വംശീയവാദിയല്ലെന്നും തന്റെ പോസ്റ്റുകള്‍ ഇന്ത്യയെക്കുറിച്ച് തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു. ‘നിങ്ങള്‍ എന്റെ രാജ്യമായ സെര്‍ബിയയില്‍ വന്നാല്‍, അതേ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ ഒരു വംശീയവാദിയാണോ?’ -അവര്‍ ചോദിച്ചു.

‘ഇതിന് വംശീയതയുമായി എന്താണ് ബന്ധം? ഇന്ത്യ സന്ദര്‍ശിക്കുന്ന 95 ശതമാനം വിദേശികള്‍ക്കും ഇത്തരത്തിലുള്ള ജീവിതവുമായി പൊരുത്തപ്പെടാന്‍ കഴിയില്ല’ -റഡനോവിച് പറഞ്ഞു.

 

Back to top button
error: