Social MediaTRENDING

അഞ്ചാമതും വിവാഹിതയാകുമോ? മറുപടിയുമായി വനിത വിജയകുമാര്‍

ടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാര്‍ വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന താരമാണ്.ഒന്നിലധികം വിവാഹം കഴിച്ചതിന്റെ പേരിലാണ് വനിത കൂടുതലായി പരിഹാസങ്ങള്‍ നേരിടേണ്ടതായി വന്നത്.
ഒന്നും രണ്ടുമല്ല, നാല് വിവാഹങ്ങളാണ് നടി ഇതുവരെ കഴിച്ചിട്ടുള്ളത്.

ഇതിനിടെയാണ് താരം അഞ്ചാമതും വിവാഹത്തിലേക്ക് പ്രശേക്കുന്നതായുള്ള  റിപ്പോര്‍ട്ടുകള്‍ വന്നത്.എന്നാൽ ഇതുസംബന്ധിച്ച ചോദ്യത്തോട് രൂക്ഷമായാണ് നടി പ്രതികരിച്ചത്.അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സംഭവം.

Signature-ad

അവതാരകന്‍ നടിയോട് അടുത്ത വിവാഹം എപ്പോഴാണെന്ന് ചോദിച്ചിരുന്നു. ‘എന്താ തനിക്ക് താൽപ്പര്യമുണ്ടോ എന്ന് ക്ഷോഭത്തോടെ ചോദിച്ച നടി എന്തുകൊണ്ടാണ് ഈ ചോദ്യം എല്ലാവരുടെയും തലയില്‍ നിറഞ്ഞിരിക്കുന്നതെന്നും ചോദിച്ചു. കല്യാണം കഴിക്കണോ ഡൈവോഴ്സ് ചെയ്യണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം’ എന്നും നടി പറഞ്ഞു.

എന്നാൽ അവതാരകൻ വിട്ടില്ല. വിവാഹം കഴിച്ചവരെ വിവാഹം ചെയ്യാനാണോ,അതോ ചെറുപ്പക്കാരെ വിവാഹം ചെയ്യാനാണോ കൂടുതൽ താൽപ്പര്യം എന്നായി അടുത്ത ചോദ്യം.ആരായാലും എക്സ്പീരിയൻസ് ഉള്ളവരായിരിക്കണമെന്നായിരുന്നു നടിയുടെ മറുപടി.നിങ്ങള്‍ക്ക് കറുത്ത വരനെ വേണോ വെളുത്ത വരനെ വേണോ എന്നൊരു ചോദ്യം കൂടി അവതാരകന്‍ ചോദിച്ചു. ഇതോടെ നടി ക്ഷോഭിച്ച് അഭിമുഖം അവസാനിപ്പിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.

തെന്നിന്ത്യയിലെ സൂപ്പര്‍താരം വിജയകുമാറിന്റെ മകളാണ് വനിത വിജയകുമാര്‍. ചെറിയ പ്രായത്തില്‍ കോളിവുഡില്‍ ഏതാനും ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള വനിത ഇളയദളപതി വിജയ്‌ക്കൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. അതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയും നാലു തവണ വിവാഹിതയാവുകയും ചെയ്തിരുന്നു.

എന്നാല്‍ ആ വിവാഹങ്ങളെല്ലാം വേര്‍പിരിയലില്‍ അവസാനിച്ചു. ഇതിനിടെ നൃത്തസംവിധായകന്‍ റോബര്‍ട്ട് മാസ്റ്ററുമായി അവർ പ്രണയത്തിലായി. ആ പ്രണയവും പാതിവഴിയില്‍ അവസാനിച്ചു. ഏറ്റവുമൊടുവിലാണ് സംവിധായകന്‍ പീറ്റര്‍ പോളുമായി നടി വിവാഹം കഴിക്കുന്നത്. ആ ബന്ധം മാസങ്ങള്‍ കൊണ്ട് അവസാനിച്ചെങ്കിലും വനിതയുടെ ദാമ്ബത്യം സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.

ഇരുപത് വയസുള്ളപ്പോഴാണ് വനിത ആദ്യമായി വിവാഹം കഴിക്കുന്നത്. നടന്‍ ആകാശുമായി പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ നടിയ്ക്ക് രണ്ട് മക്കളും ജനിച്ചു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹമോചനം നേടി. അതിനുശേഷം നടി രാജനെ വിവാഹം കഴിച്ചു. അതും വിവാഹമോചനത്തില്‍ കലാശിച്ചു.

 

ഇതിനും ശേഷമാണ് കൊറിയോഗ്രാഫര്‍ റോബര്‍ട്ടുമായി നടി പരിചയപ്പെടുന്നത്. ഇരുവരും ഏറെനാൾ ലിവിംഗ് റിലേഷനില്‍ കഴിയുകയായിരുന്നു. ഏറ്റവുമൊടുവിലാണ് വനിത പീറ്റര്‍ പോളിനെ വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തിന്റെ പേരിലാണ് നടി ഏറെ വിമര്‍ശിക്കപ്പെടുന്നത്. ഭാര്യയും മക്കളുമുള്ള പീറ്ററിനെ വനിത തട്ടിയെടുത്തു എന്ന ആരോപണവും ഉയര്‍ന്ന് വന്നിരുന്നു.

 

എന്നാല്‍ ആ ദാമ്ബത്യ ജീവിതവും പൂര്‍ണമായില്ല. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കൊണ്ട് ഇരുവരും വേര്‍പിരിഞ്ഞു. പീറ്ററിന്റെ മദ്യപാനമാണ് പ്രശ്‌നമെന്നാണ് വനിത പറഞ്ഞത്.

Back to top button
error: