പുറത്തിറങ്ങണമെന്ന് തോന്നിയാലും അവരൊട്ട് സമ്മതിക്കുകയുമില്ല. ഒരൊന്നാന്തരം ഗോദ്റെജ് പൂട്ടാണ് അദ്ദേഹം ചോദിച്ചു വാങ്ങിയിരിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. അതനുസരിച്ച് സമരം ചെയ്ത വിദ്യാർത്ഥികള്‍ക്കു നേരേ പ്രകോപനവുമായി പാഞ്ഞു ചെന്നത് ഗവർണറാണെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും. സ്വന്തം പദവി എന്താണെന്നു പോലും മറന്ന് പെരുവഴിയില്‍ നാടകം കളിച്ച ഗവർണറെ പൂട്ടിയിടുകയാണ് കേന്ദ്രസേനയുടെ സുരക്ഷ നല്‍കിക്കൊണ്ട് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പിടികിട്ടിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും കെ വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. സിആര്‍പി
‘സിആര്‍പിഎഫിന് എന്താ പ്രത്യേകത?അവര്‍ക്ക് നേരിട്ട് കേസെടുക്കാനാകുമോ? സിആര്‍പിഎഫിന് ഗവര്‍ണര്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തികകാനാകുമോ… അധികാര സ്ഥാനത്തിന് മേലെയാണ് നിയമം എന്ന് മനസിലാക്കാന്‍ കഴിയണം. ഇത്തരം കാര്യങ്ങളില്‍ സ്വയം വിവേകം കാണിക്കണം. അത് ഇതേവരെ ആര്‍ജിക്കാന്‍ ഗവര്‍ണര്‍ക്കായിട്ടില്ല. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ജനാധിപത്യ മര്യാദയും പക്വതയും വിവേകവും കാണിക്കണം. ഇതിലൊക്കെ ഏതെങ്കിലും കുറവുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം – മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയെങ്കിലും അദ്ദേഹത്തിനെതിരെ സമരം തുടരുമെന്ന് സിപിഎമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ്‌എഫ്‌ഐ അറിയിച്ചു.