IndiaNEWS

ജൂലൈ മുതൽ എറണാകുളം – ഗുവാഹത്തി അമൃത് ഭാരത് എക്സ്പ്രസ്

സാധാരണക്കാരായ ആളുകളുടെ ദീർഘദൂര യാത്രകള്‍ സുഗമമാക്കുവാനായാണ് റെയില്‍വേ അമൃത് ഭാരത് എക്സ്പ്രസ് പുറത്തിറക്കിയിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകളിലെ യാത്ര അല്പം പണച്ചെലവേറിയതാണെങ്കില്‍ അമൃത് ഭാരത് സർവീസുകള്‍ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. അതും ഏറ്റവും മികച്ച സൗകര്യങ്ങളോടെ.

വന്ദേ ഭാരതില്‍ നിന്നുള്ള പ്രധാന വ്യത്യാസം അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ നോണ്‍ എസി ആണെന്നതാണ്.800 കിലോമീറ്ററിലധികം ദൂരത്തിലുള്ള നഗരങ്ങളെ പരസ്സപരം ബന്ധിപ്പിക്കുന്നതാണ് അമൃത് ഭാരത് സർവീസുകള്‍. മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റർ വേഗതയില്‍ ഈ ട്രെയിൻ സഞ്ചരിക്കും. പുഷ് പുള്‍ ട്രെയിൻ ആയ ഇതില്‍ 22 കോച്ചുകളില്‍ 8 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകള്‍, 12 സെക്കൻഡ് ക്ലാസ് ത്രീ ടയർ സ്ലീപ്പർ കോച്ചുകള്‍ രണ്ട് ഗാർഡ് കമ്ബാർട്മെന്‍റ് എന്നിവയാണുള്ളത്. മുൻകൂട്ടി ബുക്കിങ് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകളും ട്രെയിനിലുണ്ട്.

 

Signature-ad

അമൃത് ഭാരത് ട്രെയിനിന്‍റെ ഏറ്റവും വലിയ പ്രത്യേക കുലുക്കമില്ലാതെ യാത്ര പോകാം എന്നതാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സെമി പെർമനന്‍റ് കപ്ലർ ആണ് യാത്രയ്ക്കിടിലെ ട്രെയിനിന്‍റെ കുലുക്കം ഒഴിവാക്കുവാൻ സഹായിക്കുന്നത്. പുഷ്-പുള്‍ ടെക്നോളജിയും ഇതിലുണ്ട്. മുന്നിലും പിന്നിലുമായി രണ്ട് എന്‍ജിനുകളും ട്രെയിനിലുണ്ട്. മുൻവശത്തെ എഞ്ചിൻ ട്രെയിനിനെ പുള്‍ ചെയ്യുമ്പോൾ , പിന്നിലെ എഞ്ചിൻ അതിനെ പുഷ് ചെയ്യുന്നു.

 

നിലവിൽ രണ്ട് അമൃത് ഭാരത് എക്സ്പ്രസുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ബാംഗ്ലൂർ-മാള്‍ഡ റൂട്ടിലും ഉത്തർപ്രദേശിലെ അയോധ്യയില്‍നിന്ന് ബിഹാറിലെ ദർഭംഗയിലേക്കാണ് ഇവ.ഇതുകൂടാതെ രാജ്യത്തെ പ്രമുഖ അഞ്ച് റൂട്ടുകളിൽ കൂടി അമൃത് ഭാരത് എക്സ്‌പ്രസുകൾ ഉടൻ എത്തുമെന്നാണ് വിവരം.

പ്രഖ്യാപിച്ച റൂട്ടുകൾ 

പട്ന – ന്യൂഡൽഹി

ഹൗറ – ന്യൂഡൽഹി

ഹൈദരാബാദ് – ന്യൂഡൽഹി

മുംബൈ – ന്യൂഡൽഹി

എറണാകുളം – ഗുവഹാത്തി

 

ജൂലൈ ഒന്നുമുതൽ ഈ‌ ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നാണ് വിവരം.

Back to top button
error: