SportsTRENDING

ടി20 മത്സരങ്ങളിൽ നിന്ന് ഇഷാനെ പുറത്താക്കി; പകരം സഞ്ജു സാംസൺ

മുംബൈ: ടി20 ലോകകപ്പിന് മുമ്ബ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്ബര ഇന്ന് ആരംഭിക്കുകയാണ്.അഫ്ഗേനെതിരെയാണ് മത്സരം.
അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സര ടി20 പരമ്ബരയാണ് ഇന്ത്യ കളിക്കുന്നത്.പരമ്ബരയില്‍ വിക്കറ്റ് കീപ്പറായി പരിഗണിച്ചിരിക്കുന്നത് സഞ്ജു സാംസണേയും ജിതേഷ് ശര്‍മയേയുമാണ്.
അഫ്ഗാനെതിരായ പ്രകടനം ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പായതിനാൽ ആർക്കാകും നറുക്ക് വീഴുക എന്നതുമാത്രമാണ് ഇനിയും അറിയാനുള്ളത്.

ഇഷാന്‍ കിഷനെ സെലക്ടര്‍മാര്‍ തഴഞ്ഞതോടെയാണ് സഞ്ജുവിനുൾപ്പടെ ടീമിൽ അവസരം ലഭിച്ചത്. പരിക്കിന്റെ പിടിയിലല്ലാത്ത ഇഷാന്‍ വിശ്രമം ചോദിച്ചുവാങ്ങുകയായിരുന്നു. മാനസിക ആരോഗ്യത്തിന് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഷാന്‍ വിശ്രമം ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്ത് ഇഷാന്‍ ചാനലിന് അഭിമുഖം നല്‍കുകയും ദുബായിലടക്കം സ്വകാര്യ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.

 

Signature-ad

ടി20 ലോകകപ്പിന്റെ മുന്നൊരുക്കം നടന്നുകൊണ്ടിരിക്കെ ഇഷാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കി വിശ്രമം ആവശ്യപ്പെട്ടതില്‍ ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കും എതിര്‍പ്പുണ്ടെന്നാണ് വിവരം. ടി20 ലോകകപ്പില്‍ നിന്ന് ഇഷാനെ പുറത്താക്കിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

 

ഇഷാന്റെ ചീട്ടുകീറിയാല്‍ തല്‍സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ എത്താനുള്ള സാധ്യതയാണ് കൂടുതല്‍. അഫ്ഗാന്‍ പരമ്ബരയില്‍ സഞ്ജുവിനെ പരിഗണിച്ചതോടെ മലയാളി താരത്തിന് മുന്നില്‍ സുവര്‍ണ്ണാവസരമാണുള്ളത്. അഫ്ഗാന്‍ പരമ്ബരയില്‍ തിളങ്ങുകയും വരാനിരിക്കുന്ന ഐപിഎല്ലില്‍ മികവ് കാട്ടുകയും ചെയ്താല്‍ സഞ്ജുവിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു.

 

ഇഷാന്റെ കാര്യത്തില്‍ നിലവില്‍ കര്‍ക്കശ നിലപാടാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്!

Back to top button
error: