IndiaNEWS

തീ പിടിച്ച കെട്ടിടത്തിന്റെ 2-ാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ കൗമാരക്കാരിക്ക് ദാരുണാന്ത്യം

ഭോപ്പാൽ: താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ചതോടെ, ഭയന്ന് താഴേക്ക് ചാടിയ കൗമാരക്കാരിക്ക് ദാരുണാന്ത്യം.

രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ 13 കാരിയായ എയ്ഞ്ചല്‍ ജെയിന്‍ ആണ് മരിച്ചത്. മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം.

Signature-ad

താന്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തീ പടരുന്നത് കണ്ട് ഭയന്ന പെണ്‍കുട്ടി രണ്ടാം നിലയില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: