NEWSWorld

ഇസ്രായേല്‍ വ്യോമാക്രമണം: ഫലസ്തീൻ ഫുട്ബാള്‍ ടീം  കോച്ച്‌ കൊല്ലപ്പെട്ടു

സ്സയില്‍ ഇസ്രായേല്‍ തുടരുന്ന വ്യോമാക്രണമത്തില്‍ ഫലസ്തീൻ ഫുട്ബാള്‍ ടീമിന്റെ മുൻ കോച്ച്‌ കൊല്ലപ്പെട്ടു. ഒളിമ്ബിക്സ് ടീമിന്റെ കോച്ചായിരുന്ന ഹാനി അല്‍ മുസദ്ദറാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനിയൻ ഫുട്ബാള്‍ അസോസിയേഷൻ അറിയിച്ചു.

മധ്യ ഗസ്സയിലെ അല്‍ മുസദ്ദര്‍ ഗ്രാമത്തിലുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്.

2018ല്‍ വിരമിക്കും മുമ്ബ് അല്‍ മഗസില്‍, ഗസ്സ സ്പോര്‍ട്സ് എന്നീ ടീമുകള്‍ക്കായി ഇദ്ദേഹം കളിച്ചിരുന്നു. അതിന് ശേഷമാണ് ഒളിമ്ബിക്സ് ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുന്നത്.

Signature-ad

അതേസമയം ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 67 ഫുട്ബാള്‍ കളിക്കാര്‍ ഉള്‍പ്പെടെ 88 കായിക താരങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്. കൂടാതെ ടെക്നിക്കല്‍ സ്റ്റാഫുള്‍പ്പെടെ 24 കായിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

ഒക്ടോബര്‍ ഏഴിന് ശേഷം 22,722 പേരാണ് ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. 58,166 പേര്‍ക്ക് പരിക്കേറ്റു.

Back to top button
error: