കോവിഡ് വാക്‌സിന്‍ അയല്‍ രാജ്യങ്ങള്‍ക്ക് എത്തിച്ച് കൊടുക്കാനൊരുങ്ങി ഇന്ത്യ. വാക്‌സിന്‍ നയതന്ത്രത്തിന്റെ ഭാഗമായി നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് എത്തിക്കാനാണ് ശ്രമം.
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച ഓക്‌സ്ഫഡ് അസ്ട്രാസെനക്കയുടെ കോവിഷീല്‍ഡ് വാക്‌സീന്‍, ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ എന്നിവയാണ് ഇന്ത്യ അയച്ചുകൊടുക്കുക.
ആദ്യത്തെ കയറ്റുമതിക്ക് പണം ഈടാക്കില്ലെങ്കിലും അടുത്ത ഷിപ്‌മെന്റുകള്‍ക്ക് ഓരോ കമ്പനിക്കും രാജ്യങ്ങള്‍ പണം നല്‍കി വാങ്ങേണ്ടിവരുമെന്നാണ് വിവരം. ഇന്ത്യയോട് അവസാനമായി വാക്‌സിന്‍ ആവശ്യപ്പെട്ടത് നേപ്പാളാണ്.
അതേസമയം, മ്യാന്‍മറും ബംഗ്ലദേശും സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സീന്‍ ശ്രീലങ്കയ്ക്കുകൂടി ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.