NEWS
യന്ത്രവല്‍ക്കൃത മത്സ്യബന്ധന വ്യവസായ മേഖലയിലെ മിനിമം വേതനം; തെളിവെടുപ്പ് 27-ന്
സംസ്ഥാനത്തെ യന്ത്രവല്‍ക്കൃത മത്സ്യബന്ധന വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനുളള തെളിവെടുപ്പ് യോഗം 27.01.2021-ന് രാവിലെ 11.00 മണിക്ക് വിഴിഞ്ഞം ഫിഷറീസ് വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ നടത്തും.
യോഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കാം.