നവജാതശിശു ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ. 56 ദിവസം പ്രായമുള്ള കുഞ്ഞിനെ ശ്വാസതടസ്സം ഉണ്ടെന്ന് പറഞ്ഞാണ് ബന്ധുക്കൾ രാവിലെ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ച ശേഷം കുഞ്ഞിന്റെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന് കൊവിഡ് നെഗറ്റീവ് ആണ്. കുഞ്ഞിന്റെ മൃതശരീരം ഇന്ന് രാവിലെ -തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഇതുവരെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.