തിരുവനന്തപുരം:നൂതന വ്യവസായങ്ങൾക്കും സോഫ്റ്റ് വെയർ നിർമ്മാണ വ്യവസായങ്ങൾക്കും ഏറ്റവും അനുയോജ്യമായ ലോകത്തിലെ തന്നെ 24 സ്ഥലങ്ങളിലൊന്നായി തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു .
പ്രമുഖ അന്താരാഷ്ട്ര ഏജൻസിയായ ബി.സി.ഐ ഗ്ലോബൽ നടത്തിയ പഠനത്തിലാണ് തിരുവനന്തപുരം ലോകഭൂപടത്തിൽ ശ്രദ്ധ നേടുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ നിരവധി ബഹുരാഷ്ട്ര കമ്പനികൾ കടന്നുവന്ന തിരുവനന്തപുരത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കടന്നുവരാൻ ഈ റാങ്കിങ്ങ് സഹായകമാകും. മികച്ച കണക്റ്റിവിറ്റിയും ജീവിതനിലവാരവും കുറഞ്ഞ ജീവിതചിലവുമെല്ലാം തിരുവനന്തപുരത്തിന് സഹായകമായ ഘടകങ്ങളായി.
ഇന്ത്യയിൽ നിന്ന് തിരുവനന്തപുരത്തിന് പുറമെ കൊൽക്കത്ത മാത്രമാണ് ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.