KeralaNEWS

മന്ത്രി ആര്‍ ബിന്ദുവിനെ പുറത്താക്കണം: മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി വി ഡി സതീശൻ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ മന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്നാണ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രിയുടെ അനധികൃത ഇടപെടല്‍ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

Signature-ad

കേരള നിയമസഭാ പാസാക്കിയ നിയമത്തില്‍ വി സി നിയമനത്തില്‍ പ്രൊചാൻസലര്‍ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ വി സി നിയമനത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടല്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: