തൃശൂർ:കേരളം വ്യവസായ സൗഹൃദമാണോ അല്ലയോ എന്ന ചോദ്യത്തിന് ജോസഫ് മാത്യു ഉത്തരം പറയുന്നു.
ഇന്നലത്തെ നവകേരള സദസ് പ്രഭാതപരിപാടിയിൽ പങ്കെടുത്ത ജോസഫ് മാത്യു പറഞ്ഞ വാക്കുകൾ അക്ഷരാർഥത്തിൽ കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ നേർക്കാഴ്ചയായിരുന്നു.
പാലക്കാട് കിൻഫ്ര പാർക്കിലും തൃശ്ശൂർ അയ്യങ്കുന്നിലെ ജില്ലാ വ്യവസായ പാർക്കിലുമായി പൂർണമായും കേരളത്തിൽ മാനുഫാക്ചറിങ്ങ് നടത്തുന്ന പ്രൈം പ്രീ എഞ്ചിനീർഡ് സ്റ്റീൽ ബിൽഡിങ്ങ്സ് കമ്പനിയുടെ ചെയർമാൻ ആണ് അദ്ദേഹം. ഈ കേരളത്തിൽ നിന്ന് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഓസ്ട്രേലിയയിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു.
800 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന കമ്പനിക്ക് എല്ലാ ഘട്ടത്തിലും കിൻഫ്രയിൽ നിന്നും ഡി.ഐ.സിയിൽ നിന്നും ആവശ്യമായ പിന്തുണ ലഭ്യമായിട്ടുണ്ടെന്നും ജോസഫ് മാത്യു സാക്ഷ്യപ്പെടുത്തുന്നു.
കേരളം വ്യവസായ സൗഹൃദമാണോ അല്ലയോ എന്ന ചോദ്യത്തിന് സ്വന്തം സംരംഭം കാണിച്ചാണ് ജോസഫ് മാത്യു മറുപടി നൽകുന്നത്. ഒന്നിൽ തുടങ്ങി 3 സ്ഥലങ്ങളിൽ, അതും കേരളത്തിൽ തന്നെ ആരംഭിച്ച ഫാക്ടറികൾ. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിയമപരമായ സഹായങ്ങൾ. ഒരു സംരംഭകനെന്ന നിലയിൽ അദ്ദേഹം തൃപ്തനാണ്. ഇപ്പോൾ പുതുതായി വരാൻ പോകുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി ഈ പ്രദേശങ്ങളിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾക്ക് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
#NavaKeralam #navakeralasadas