KeralaNEWS

സമരം അക്രമാസക്തമായി: 2010 ലെ കേസില്‍ എഎ റഹീമും എം സ്വരാജും കുറ്റക്കാര്‍

തിരുവനന്തപുരം: വിദ്യാഭ്യാസ സമരം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസില്‍ എ.എ. റഹീം എം.പിയും എം. സ്വരാജും കുറ്റക്കാര്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ സമരം അക്രമത്തില്‍ കലാശിച്ചതാണ് കേസിന് ആധാരം.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബാരിക്കേഡുകളും വാഹനങ്ങളും തകര്‍ത്തുവെന്നാണ് കേസ്. ശിക്ഷാവിധി ഉച്ചയ്ക്ക് ഉണ്ടാകും.

Signature-ad

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരേ എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. സമരത്തില്‍ പോലീസ് ബാരിക്കേഡുകളും വാഹനങ്ങളും തകര്‍ക്കുന്ന സാഹചര്യം ഉണ്ടായി. ഇതിനെതത്തുടര്‍ന്ന് 2010ലാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണ് കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്.

Back to top button
error: