ബംഗളൂരു: മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ 3 വര്‍ഷത്തിനിടെ അനധികൃതമായി 1000ത്തോളം പേര്‍ക്ക് ഗര്‍ഭഛിദ്രം നടത്തിയതിന് മേല്‍നോട്ടം വഹിച്ച ഡോക്ടറെയും ലാബ് ടെക്‌നിഷ്യനെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
ഡോ.ചന്ദൻ ബെല്ലാലും ലാബ് ടെക്‌നിഷ്യനായ നിസാറുമാണ് അറസ്റ്റിലായത്.
ലിംഗനിര്‍ണയം നടത്തി പെണ്‍കുട്ടിയാണെന്നു തെളിഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് 30,000 രൂപ വീതമാണ് സംഘം ഈടാക്കിയിരുന്നത്. ഇതേ ആശുപത്രിയിലെ മാനേജര്‍ മീനയും റിസപ്ഷനിസ്റ്റ് റിസ്മ ഖാനും കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു.
അനധികൃതമായി ഗര്‍ഭഛിദ്രം നടത്താൻ സഹായിക്കുന്ന റാക്കറ്റിലെ ശിവലിംഗെ ഗൗഡയെയും നയൻകുമാറിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ആശുപത്രിയുടെ പങ്ക് വെളിപ്പെട്ടത്.
ലിംഗ നിര്‍ണയം നടത്താനായി മണ്ഡ്യയിലെ ഒരു ശര്‍ക്കര നിര്‍മാണ യൂണിറ്റിലാണ് അള്‍ട്രാ സൗണ്ട് സ്‌കാനിങ് സെന്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്