KeralaNEWS

എ.എസ്‌.ഐയെ കൈയേറ്റം ചെയ്‌ത എസ്‌.എഫ്‌.ഐ. നേതാവ്‌ കസ്‌റ്റഡിയില്‍

ചേര്‍ത്തല: വാഹന പരിശോധനയ്‌ക്കിടെ എ.എസ്‌.ഐയെ കൈയേറ്റം ചെയ്‌തെന്ന കേസില്‍ എസ്‌.എഫ്‌.ഐ. ഏരിയാ പ്രസിഡന്റ്‌ പോലീസ്‌ കസ്‌റ്റഡിയില്‍.

ഏരിയാ പ്രസിഡന്റ്‌ അതുല്‍ രാധാകൃഷ്‌ണനാ(20)ണ്‌ പിടിയിലായത്‌. സംഭവത്തില്‍ മൂന്നു പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രണ്ടു പേര്‍ രക്ഷെപ്പെട്ടന്നും പോലീസ്‌ പറഞ്ഞു.

Signature-ad

കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിലായിരുന്നു സംഭവം.
പരിശോധനയ്‌ക്കിടെ പോലീസ്‌ ബൈക്കിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയേറ്റം നടത്തിയെന്നാണ്‌ കേസ്‌.

Back to top button
error: