എറണാകുളം: അങ്കമാലിയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. പുളിയനം റൂട്ടില്‍ പുളിയനം ജംക്ഷനുമുമ്ബ് കുരിശും തൊട്ടിക്കു സമീപമായിരുന്നു അപകടം.
അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോടിശേരി സ്വദേശി ഡേവിസിനാണ് പരിക്ക് പറ്റിയത്. ഇയാളെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിച്ചു.