അയ്യപ്പ ഭക്തര്‍ക്ക് ഇടതടവില്ലാതെ നിലയ്ക്കല്‍-പമ്ബ, പമ്ബ-നിലക്കല്‍ സര്‍വീസുകള്‍ക്കായി നിലവില്‍ 60 എസി ബസുകളുള്‍പ്പെടെ 200 ലോഫ്ലോര്‍ ബസുകള്‍ വിവിധ യൂണിറ്റുകളില്‍ നിന്നും സജ്ജമാക്കി. ട്രെയിൻ മാര്‍ഗം എത്തുന്ന ഭക്തര്‍ക്കായി കോട്ടയം, ചെങ്ങന്നൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, കൊട്ടാരക്കര, പുനലൂര്‍, അടൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കായംകുളം എന്നീ യൂണിറ്റുകളില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ ലഭ്യമക്കും.
ഓണ്‍ലൈൻ റിസര്‍വേഷൻ കേന്ദ്രങ്ങള്‍ക്കു പുറമെ തിരുവനന്തപുരം സെൻട്രല്‍, കൊട്ടാരക്കര, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മൂന്നാര്‍, മലപ്പുറം, സുല്‍ത്താൻബത്തേരി, കാസര്‍കോട്, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക റിസര്‍വേഷൻ സൗകര്യങ്ങര്‍ സജ്ജീകരിക്കും. പമ്ബയില്‍ 140 നോണ്‍ എസി ബസുകളും 60 എസി ബസുകളും മറ്റ് ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി 41 ബസുകളും സജ്ജീകരിച്ചു.
തിരക്കു കൂടുതല്‍ അനുഭവപ്പെടുന്ന ദിവസങ്ങളില്‍ അടുത്ത യൂണിറ്റുകളില്‍ നിന്നും കൂടുതല്‍ ബസുകള്‍ ക്രമീകരിക്കും. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പമ്ബയിലേക്ക് മതിയായ യാത്രക്കാരുണ്ടെങ്കില്‍ പ്രത്യേക സര്‍വീസുകള്‍/ ചാര്‍ട്ടേര്‍ഡ് ട്രിപ്പ് എന്നിവ നടത്തുമെന്നും മാനേജ്മെന്‍റ് അറിയിച്ചു