Lead NewsNEWS

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം; 2 നഗരങ്ങള്‍ അടച്ചുപൂട്ടി

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചൈനയില്‍ വീണ്ടും നടപടികള്‍ കടുപ്പിക്കുന്നു. നഗരങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുളള നടപടികളിലേക്കാണ് രാജ്യം നീങ്ങുന്നത്.

സൗത്ത് ബീജിങ്ങിലെ രണ്ട് നഗരങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടേയ്ക്കുളള ഗതാഗതങ്ങള്‍ വിലക്കി, റോഡുകള്‍ അടച്ചു, പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം, മാത്രമല്ല സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Signature-ad

2019ലാണ് ചൈനയില്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ര്ജായവ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും വേഗത്തില്‍ തന്നെ ചൈനയ്ക്ക് കോവിഡിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.രണ്ടാംഘട്ട കോവിഡ് വ്യാപനം തടയാനും ചൈനയ്ക്ക് സാധിച്ചു. എന്നാല്‍ ഇപ്പോഴിതാ ഹെബൈ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നൂറിലധികം കോവിഡ് രോഗികളില്‍ ഇരുന്നൂറോളം പേര്‍ക്ക് രോഗലക്ഷണമില്ലെന്നതും ആശങ്കയുളവാക്കുന്നു. രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്ന സാഹചര്യത്തിലാണ് നഗരങ്ങള്‍ അടച്ചിടാന്‍ തീരുമാനം എടുത്തത്.

Back to top button
error: