ആക്രമണങ്ങൾക്ക് കാരണമാകുമെന്ന് നിരീക്ഷിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടിന് ട്വിറ്റർ സ്ഥിരമായി നിരോധനമേർപ്പെടുത്തി. ഇതിന് പിന്നാലെ തന്നെ നിശബ്ദനാക്കാൻ ശ്രമമെന്ന ആരോപണവുമായി ട്രമ്പ് രംഗത്ത്. തന്നെ നിശബ്ദനാക്കാൻ കഴിയില്ല എന്ന് ട്രമ്പ് “ടീം ട്രംപ്” എന്ന അക്കൗണ്ടിൽനിന്ന് പോസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ “ടീം ട്രമ്പ്” എന്ന അക്കൗണ്ട് ട്വിറ്റർ നിരോധിച്ചു.
” ഇത് സംഭവിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.മറ്റ് വെബ്സൈറ്റുകളുമായി ഞങ്ങൾ ചർച്ച നടത്തിവരികയാണ്. ഒരു വലിയ പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഭാവിയിൽ ഞങ്ങളുടെ തന്നെ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ ഉദ്ദേശമുണ്ട്. “ട്രമ്പ് പ്രസ്താവനയിൽ പറഞ്ഞു.
” ഞങ്ങളെ നിശബ്ദരാക്കാൻ ആകില്ല” ട്രമ്പ് പറഞ്ഞു.
” അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്റർ. ഇടതു രാഷ്ട്രീയത്തെ ആണ് അവർ ഉയർത്തിപ്പിടിക്കുന്നത്. ലോകത്തെ മോശം ആളുകൾ വരെ ഇപ്പോൾ ട്വിറ്ററിലൂടെയാണ് സംസാരിക്കുന്നത്. കാത്തിരുന്നു കാണുക. ” ഡൊണാൾഡ് ട്രമ്പ് കൂട്ടിച്ചേർത്തു.