NEWSPravasi

മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ വേഗം; ആളില്ലാ പട്രോളിങ്ങ് വാഹനവുമായി ദുബായ് പോലീസ്

ദുബായ്: ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ വേഗത്തില്‍ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദുബായ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ദുബായ് പോലീസ് പട്രോളിങ്ങിനും ഉള്‍പ്പെടുത്തുന്നു. ജൈടെക്‌സ് വേദിയിലാണ് അതിനൂതനമായ ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്ന കാര്യം പോലീസ് അറിയിച്ചത്. പുതിയ വാഹനത്തിലെ സംവിധാനങ്ങളെ കുറിച്ച് പോലീസ് പരിചയപ്പെടുത്തി. നഗരത്തിലെ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ സുരക്ഷ നിരീക്ഷണത്തിന് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലാരു സംവിധാനം പോലീസ് കൊണ്ടുവരുന്നത്. പൂര്‍ണമായും ഇലക്ട്രിക്കായിരിക്കും വാഹനം. 15 മണിക്കൂര്‍ വരെ ഒറ്റ ചാര്‍ജില്‍ വാഹനം പ്രവര്‍ത്തിക്കും. മണിക്കൂറില്‍ ഏഴ് കിലോമീറ്റര്‍ വേഗത്തില്‍ ഈ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.

എന്നും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രാജ്യത്ത് പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരുന്ന നഗരമാണ് ദുബായ്. ദുബായ് പോലീസ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഭരണകാര്യ വിഭാഗമാണ് മേളയില്‍ ഇത്തരത്തിലൊരു വാഹനം അവതരിപ്പിച്ചത്. മേളയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് പുതിയ വാഹനത്തെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നുണ്ട്. താമസകേന്ദ്രങ്ങളില്‍ ആയിരിക്കും ഈ വാഹനങ്ങളുടെ സേവനം ഉണ്ടായിരിക്കുക. 360 ഡിഗ്രി നിരീക്ഷണ സംവിധാനം ഉള്ള ക്യാമറകള്‍ ഈ വാഹനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനത്തിന്റെ ക്യാമറ പരിതിയില്‍ എവിടെയെങ്കിലും കുറ്റകൃത്യങ്ങള്‍ നടന്നാല്‍ അത് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്‌ല സംവിധാനം ഇതില്‍ ഉണ്ടായിരിക്കും. പ്രതികളുടെ മുഖവും വാഹനങ്ങളുടെ നമ്പറുകളും പകര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും.

Signature-ad

നിര്‍മിത ബുദ്ധി ഉള്‍പ്പടെയുള്ള നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി എപ്പോഴും ഇത് ആശയവിനിമയം നടത്തും. ഇതിനുള്ള സംവിധാനം എല്ലാം വാഹനത്തില്‍ ഉണ്ടായിരിക്കും. സുരക്ഷയുടെ ഭാഗമായി പട്രോളിങ് കാര്യക്ഷമമാക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡ്രൈവറില്ലാ വാഹനങ്ങളെ കൂടാതെ ഡ്രോണുകളും ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഭരണകാര്യ വിഭാഗത്തിലെ ലഫ്. റാശിദ് ബിന്‍ ഹൈദര്‍ പറഞ്ഞു. ഡ്രോണുകള്‍ വാഹനത്തിന് എത്തിച്ചേരാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ എല്ലാം പരിശോധന നടത്തും. അതിനാലാണ് ഇത്തരത്തില്‍ ഒരു സംവിധാനം കൂടി കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ലഫ്. റാശിദ് ബിന്‍ ഹൈദര്‍ കൂട്ടിച്ചേര്‍ത്തു.

ഡ്രൈവറില്ലാ വാഹനളെ കൂടാതെ ജൈടെക്‌സില്‍ ആഡംബര സമുദ്രതല നിരീക്ഷണ വാഹനവും ദുബായ് പോലീസ് പരിചയപ്പെടുത്തുന്നുണ്ട്. സ്‌പോര്‍ട്‌സ് കാര്‍ രൂപത്തിലാണ് ഈ കാര്‍ തയ്യാറാക്കിയിരിക്കുന്നത്. കടലില്‍ എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എത്തിച്ചേരാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു വാഹനം തയ്യാറാക്കുന്നതെന്ന് ദുബായ് പോലീസ് അവകാശപ്പെടുന്നു.

മറൈന്‍ സെക്യൂരിറ്റിയും റെസ്‌ക്യൂ ടീമുകള്‍ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. അവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്.

 

Back to top button
error: