ആരെന്നുപോലും അറിയില്ല, പേരും മറന്നു; കനകലതയുടെ ജീവിതത്തിലെ വില്ലന്‍
അഭിനയചരിത്രത്തില്‍ തന്റേതായ സ്ഥാനമുറപ്പിച്ച നടിയാണ് കനകലത. അല്പകാലമായി സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമായ ഈ കലാകാരി ഓര്‍മകളില്ലാത്ത ലോകത്താണ് ഇപ്പോള്‍ ജീവിയ്ക്കുന്നത്. പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളാണ് കനകലതയെ ഇത്തരം അവസ്ഥയിലെത്തിച്ചത്. നടിയുടെ സഹോദരി വിജയമ്മയാണ് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 മുതലാണ് നടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡോക്ടറെ കണ്ടതിനെ തുടര്‍ന്നാണ് ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആര്‍ഐ സ്കാനില്‍ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി.
ഡിമെന്‍ഷ്യ അഥവാ മറവിരോഗം ഇന്ന് ലോകത്ത് പൊതുവേ വര്‍ദ്ധിച്ച് വരികയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അല്‍ഷീമേഴ്സ് മറവി രോഗമാണ്. ഇതിന്റെ കൂടിയ രൂപമാണ് ഡിമെന്‍ഷ്യ എന്നറിയപ്പെടുന്നത്. അല്‍ഷീമേഴ്സ് എന്നാല്‍ മറവിയാണെങ്കില്‍ ഡിമെന്‍ഷ്യ എന്നത് കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കാതെ വരുന്ന അവസ്ഥ കൂടിയാണ്. മറവിയായി ആരംഭിയ്ക്കുന്ന ഇത് നമ്മുടെ ദൈനംദിന കാര്യങ്ങളെക്കൂടി ബാധിയ്ക്കുന്നു. ചെറിയ കുട്ടികളെപ്പോലെയുളള പെരുമാറ്റത്തിലേയ്ക്ക് ഇത് മുതിര്‍ന്നയാളെ മാറ്റുന്നു. മറവിയ്ക്കൊപ്പം ദേഷ്യവും സങ്കടവും സ്വയം ചെയ്തിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നതും പുതിയ കാര്യങ്ങള്‍ പഠിയ്ക്കാന്‍ സാധിയ്ക്കാത്തതുമെല്ലാം ഇതില്‍ പെടുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനം താറുമാറാകുന്നത് തന്നെയാണ് ഇതിന്റെ കാരണമാകുന്നത്. ബിപി നിയന്ത്രണത്തില്‍ നിര്‍ത്തിയില്ലെങ്കില്‍ ഡിമെന്‍ഷ്യാ സാധ്യതയേറും. ടൈപ്പ് 2 പ്രമേഹവും ഡിമെന്‍ഷ്യാ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. കൊളസ്ട്രോളും ഒരു പരിധി വരെ വില്ലന്‍ തന്നെയാണ് ഇത് വന്ന് ചികിത്സിയ്ക്കുന്നതിനേക്കാള്‍ വരാതെ തടയുന്നത് തന്നെയാണ് ഏററവും നല്ലത്. ആരോഗ്യകരമായ ജീവിതശൈലിയും ഡയറ്റും പാലിയ്ക്കുകയെന്നത് പ്രധാനമാണ്.
മുന്‍പറഞ്ഞ രോഗങ്ങളെ നിയന്ത്രിയ്ക്കുന്നതൊപ്പം കൃത്യമായ വ്യായാമം ശീലമാക്കണം. പ്രത്യേകിച്ചും ബ്രെയിന്‍ ആരോഗ്യം മെച്ചപ്പെടുത്തുന്ന വ്യായാമങ്ങള്‍. ഏറോബിക്സ്, സൈക്കിള്‍ ചവിട്ടുക, നീന്ല്, ഓട്ടം, നടത്തം എന്നിവയെല്ലാം തന്നെ ശരീരത്തിന് മാത്രമല്ല, തലച്ചോറിനും ഗുണം നല്‍കും. യോഗയും മെഡിറ്റേഷനും ബ്രെയിന്‍ ആരോഗ്യത്തിന് ഉത്തമമാണ്.
വിവിധ തരം പസിലുകള്‍, ഗെയിമുകള്‍ എന്നിവ തലച്ചോറിന് ആരോഗ്യം നല്‍കുന്നവയുണ്ട്. ഇതുപോലെ ഡയറ്റും പ്രധാനമാണ്. ഒമേഗ 3 ബ്രെയിന്‍ ആരോഗ്യത്തിന് നല്ലതാണ്. അനാരോഗ്യകരമായ ഭക്ഷണം കുറയ്ക്കാം. യോഗ,മെഡിറ്റേഷന്‍ എന്നിവ ശീലിയ്ക്കുന്നതും നല്ലത് തന്നെയാണ്. ഇതോടൊപ്പം പുകവലി, മദ്യപാന ശീലങ്ങളും ഈ രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവ തന്നെയാണ്. കാരണം ഇവയും ബ്രെയിന്‍ ആരോഗ്യത്തിന് ദോഷകരമാണ്.
നാലു പതിറ്റാണ്ടിലേറെയായി മലയാളത്തിലും തമിഴിലുമടക്കം 360 ല്‍ ഏറെ സിനിമകളില്‍ അഭിനയിച്ച താരമാണ് കനകലത. ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ നടി. മിനിസ്ക്രീനിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച താരം പക്ഷേ കുറേക്കാലമായി സിനിമയിലുണ്ടായിരുന്നില്ല. ‘ആനന്ദം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകന് ഗണേഷ് രാജിന്റെ പുതിയ ഹിറ്റ് ചിത്രമായ ‘പൂക്കാല’ത്തിലൂടെ കനകലത മലയാള സിനിമയിലേക്കു തിരിച്ചുവരവ് നടത്തിയിരുന്നു.
ചെറുപ്പത്തില്‍ത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത അമച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് പ്രഫഷനല്‍ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാര്‍ഗം എന്നുറപ്പിച്ചു. ‘ഉണര്‍ത്തുപാട്ട്’ ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. പക്ഷേ അത് റിലീസായില്ല. പിന്നീട് ‘ചില്ല്’ എന്ന സിനിമയിലൂടെയാണ് താരം അഭ്രപാളികളില്‍ എത്തുന്നത്. 360 ല്‍ അധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ കനകലത 22 ാം വയസ്സില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല.