CrimeNEWS

രാജ്യത്തിനെതിരെ യുദ്ധത്തിന് നീക്കം; ഐഎസ് ഭീകരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഐഎസ്‌ഐസ് ഭീകരന്‍ ഷാഫി ഉസാമ എന്നറിയപ്പെടുന്ന ഷാനവാസിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. ഒളിയിടത്തില്‍നിന്ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക ദൗത്യ സംഘമാണ് ഭീകരനെ അറസ്റ്റ് ചെയ്തത്.

ഷാഫി ഉസാമ

എന്‍ജിനീയര്‍ ആയ ഷാനവാസിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 3 ലക്ഷം രൂപ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിസ്വാന്‍ അബ്ദുല്‍ ഹാജി അലി, അബ്ദുല്ല ഫായിസ് ഷെയ്ക്, തല്‍ഹ ലിയാകത് ഖാന്‍ എന്നിവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കും മൂന്ന് ലക്ഷം പ്രഖ്യാപിച്ചിരുന്നു. പുനെ കേന്ദ്രമായ യൂണിറ്റിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ടു നേരത്തെ നിരവധിപ്പേരെ അറസ്റ്റ് ചെയ്തു.

Signature-ad

രാജ്യത്തിന്റെ സമാധാനവും ഐക്യവും തകര്‍ക്കുന്നതിന് സംഘം പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു. സംഘം നിശബ്ദമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സര്‍ക്കാരിനെതിരെ യുദ്ധം നടത്തി സമാധാനവും ഐഖ്യവും തകര്‍ത്ത് രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. അറസ്റ്റിലായ ഷാമില്‍ സാഖിബ് നാചന്റെ വീട്ടില്‍നിന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയും ഗൂഢാലോചന നടത്തിയതിന്റെ തെളിവു ലഭിക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ സ്‌ഫോടനം നടത്താനും സംഘം പദ്ധതിയിട്ടുവെന്നും എന്‍ഐഎ പറഞ്ഞു.

 

Back to top button
error: