അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് ഭരണകൂടമാണ് ബി.ജെ.പിയുമായി സഖ്യംചേരാൻ തങ്ങളെ നിര്‍ബന്ധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കര്‍ണാടക രാഷ്ട്രീയത്തില്‍ എന്തു സംഭവിക്കുമെന്നു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എച്ച്.ഡി ദേവഗൗഡയാണ് മുസ്ലിം സമുദായത്തിനു നാലു ശതമാനം സംവരണം നല്‍കിയത്. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചപ്പോഴെല്ലാം ഞാനാണു കൂടെ നിന്നിട്ടുള്ളത്. അപ്പോളെല്ലാം കോണ്‍ഗ്രസ് മൗനത്തിലായിരുന്നു. തിരിച്ച് എന്താണ് അവര്‍ ഞങ്ങള്‍ക്കു തന്നത്? എനിക്കു നല്ല വളര്‍ച്ചയുണ്ടാകുന്നില്ലെങ്കില്‍
അതേസമയം പാര്‍ട്ടിയുടെ ഏക ലോക്സഭാംഗം ഹാസനില്‍നിന്നുള്ള പ്രജ്വല്‍ രേവണ്ണയെ വ്യാജ സത്യവാങ്മൂലത്തിന്റെ പേരില്‍ കര്‍ണാടക ഹൈക്കോടതി അയോഗ്യനാക്കിയതും നിയമസഭയിലെ അംഗബലം 19ലേക്ക് താഴ്ന്നതും പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളെ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഹസ്ത’യുമായി കോണ്‍ഗ്രസ് ചുറ്റിത്തിരിയുന്നതും ജെഡി-എസിനെ പുതിയ കൂട്ടുകെട്ടിന് പ്രേരിപ്പിച്ചു എന്നതാണ് വസ്തുത. ധാരണയനുസരിച്ച് നാല് ലോക്സഭാ സീറ്റ് ജെഡി-എസിനു നല്‍കാനാണ് ബിജെപി തീരുമാനം.