IndiaNEWS

ബിജെപി രാജ്യത്തുയര്‍ത്തുന്നത് വര്‍ഗീയതയുടെയും വിഭാഗീയതയും മുദ്രാവാക്യങ്ങൾ: ധനമന്ത്രിയുടെ ഭർത്താവ് പരകാല പ്രഭാകര്‍

ന്യൂഡൽഹി:ബിജെപി രാജ്യത്തുയര്‍ത്തുന്നത് വര്‍ഗീയതയുടെയും വിഭാഗീയതയും മുദ്രാവാക്യങ്ങളാണെന്ന് പ്രശസ്ത സാമ്ബത്തിക ശാസ്ത്രജ്ഞനും ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ജീവിത പങ്കാളിയുമായ പരകാല പ്രഭാകര്‍.

2014 നരേന്ദ്രമോദിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഭരണപക്ഷത്തിന്‍റെ മാത്രമല്ല, പ്രതിപക്ഷത്തിന്‍റേത് കൂടിയാണെന്ന് മോദി പ്രസംഗിച്ചിരുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാനമന്ത്രിമാരെയും മോദി പേരെടുത്ത് പരാമര്‍ശിച്ചിരുന്നെന്നും ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലെ തന്നെ സമുന്നത നേതാവായിരുന്നു അടല്‍ ബിഹാരി വാജ്പയുടെ പേര് പോലും ഉച്ചരിക്കപ്പെടുന്നില്ലെന്നും പരകാല പ്രഭാകര്‍ പറഞ്ഞു.

Signature-ad

അഴിമതിക്കും ദാരിദ്ര്യത്തിനുമെതിരെ പോരാടണമെന്ന് ആയിരുന്നു പ്രസംഗത്തില്‍ മോദി പറഞ്ഞത്. എന്നാല്‍ 9 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 2023 ലേക്ക് എത്തുമ്ബോള്‍ അഴിമതിക്കും ദാരിദ്ര്യത്തിനും എതിരെയുള്ള സംഘടിത പോരാട്ടങ്ങള്‍ അപ്രസക്തമായിരിക്കുന്നു. ടീം ഇന്ത്യ എന്ന് പറഞ്ഞാല്‍ നേരത്തെ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും ജനങ്ങളും അടങ്ങിയതായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: