മലപ്പുറം: കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിന് ഗംഭീര സ്വീകരണമൊരുക്കി തിരൂര്‍ നിവാസികൾ.ആയിരത്തിലധികം ആളുകളാണ് വന്ദേഭാരതിനെ വരവേൽക്കാൻ ഇവിടെ തടിച്ചുകൂടിയത്.
മുസ്ലിം ലീഗ്, ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും സമയത്ത് ഇവിടെ സന്നിഹിതരായിരുന്നു.
വന്ദേഭാരതിന് നേരെ പൂക്കള്‍ വിതറിയും ലോക്കോ പൈലറ്റിന് പൊന്നാടയണിയിച്ചുമായിരുന്നു സ്വീകരണം.
കേന്ദ്ര മന്ത്രി വി മുരളീധരൻ, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ബിജെപി നേതാവ് പി കെ കൃഷ്ണദാസ് എന്നിവരുള്‍പ്പടെയുള്ളവര്‍ എത്തിയാണ് വന്ദേഭാരതിനെ സ്വാഗതം ചെയ്തത്.
ഒന്നാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ വലിയ പ്രതിഷേധം റെയില്‍വെയ്ക്ക് നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചത്.