സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ദുരന്തനിവാരണ വകുപ്പിന്റേതാണ് ഉത്തരവ്. ആഘോഷങ്ങളിൽ മാസ്ക്കും സാമൂഹിക അകലവും ഉണ്ടായിരിക്കണം. രാത്രി 10 നുള്ളിൽ ആഘോഷം അവസാനിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പൊതു പരിപാടികൾ സംഘടിപ്പിക്കരുത്. കർശനനടപടിയാണ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഉണ്ടാവുക. ജില്ലാ പോലീസ് മേധാവിമാരും കളക്ടർമാരും നിയമങ്ങൾ നടപ്പാക്കുന്നത് ഉറപ്പുവരുത്തണം.