IndiaNEWS

കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തി ദക്ഷിണ കൊറിയൻ യുവതി

ന്യൂഡൽഹി:കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലേക്ക് വിമാനം കയറി ദക്ഷിണ കൊറിയൻ യുവതി. കിം ബോഹ് നി എന്ന 23കാരിയാണ് ഉത്തര്‍പ്രദേശിലെ ഷാജഹാൻപൂര്‍ സ്വദേശി സുഖ്ജീത്ത് സിങ്ങിനെ വിവാഹം കഴിക്കാൻ
 ഇന്ത്യയിലെത്തിയത്.

രണ്ട് ദിവസം മുമ്ബ് ഇരുവരും ഗുരുദ്വാരയില്‍ വെച്ച്‌ വിവാഹിതരാവുകയും ചെയ്തു.ദക്ഷിണ കൊറിയയിലെ ബുസാനിലുള്ള കഫേയില്‍ നാല് വര്‍ഷമായി ജോലിക്കാരനാണ് സുഖ്ജീത്ത് സിങ്. ബില്ലിങ് കൗണ്ടറില്‍ കിം ബോഹ് നിയും ജോലിക്കെത്തിയതോടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. സുഖ്ജീത്ത് ആറുമാസത്തെ അവധിക്ക് ഒന്നര മാസം മുമ്ബ് നാട്ടിലെത്തിയതോടെയാണ് പിരിഞ്ഞിരിക്കാനാവാതെ കിം ഇന്ത്യയിലേക്ക് തിരിച്ചത്.

ടൂറിസ്റ്റ് വിസയിലെത്തിയ കിം ഒരു മാസത്തിന് ശേഷം കൊറിയയിലേക്ക് മടങ്ങും. സുഖ്ജീത്ത് മൂന്ന് മാസത്തിന് ശേഷവും ജോലിസ്ഥലത്തേക്ക് പോകും. ഭാര്യക്കൊപ്പം ദക്ഷിണകൊറിയയില്‍ സ്ഥിരതാമസമാക്കാനാണ് ഉദ്ദേശ്യമെന്ന് സുഖ്ജീത്ത് പ്രതികരിച്ചു.

Signature-ad

ആഴ്ചകള്‍ക്ക് മുമ്ബ് പാക് യുവതി സീമ ഹൈദര്‍ കാമുകൻ സച്ചിൻ മീണയെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.ഇതിന് പിന്നാലെ ഉത്തർപ്രദേശ് സ്വദേശിനിയായ ഹിന്ദു യുവതി പാക്കിസ്ഥാനിലെത്തി കാമുകനെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു.കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ ശ്രീജയുടെ ഭർത്താവും പാക്കിസ്ഥാൻ സ്വദേശിയാണ്.ഈ ഓണത്തിന് ശ്രീജയുടെ വീട്ടിൽ ഓണം ആഘോഷിക്കാൻ അദ്ദേഹം പുതുപ്പള്ളിയിൽ എത്തും.

Back to top button
error: