KeralaNEWS

വേളാങ്കണ്ണി തിരുന്നാൾ: കേരളത്തിൽ നിന്നുള്ള ട്രെയിൻ, ബസ് സമയവിവരങ്ങൾ

വേളാങ്കണ്ണി ബസിലിക്കയിലെ തിരുനാള്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും.30 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ബസിലിക്ക ദേവാലയത്തില്‍ രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാകും.

തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിനു രാവിലെ ആറിന് തിരുനാള്‍ കുര്‍ബാന രൂപത അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. എല്‍. സഹായരാജിന്‍റെ കാര്‍മികത്വത്തില്‍ നടക്കും.വൈകുന്നേരം ആറിന് തിരുനാള്‍ കൊടിയിറക്കം നടക്കും.

വേളാങ്കണ്ണി ട്രെയിൻ

Signature-ad

എറണാകുളത്ത് നിന്ന് കൊല്ലം വഴി വേളാങ്കണ്ണിയിലേക്ക് ആഴ്ചയില്‍ രണ്ടു വീതം ട്രെയിൻ സര്‍വീസുകള്‍ ലഭ്യമാണ്.തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 എറണാകുളത്തുനിന്ന് പുറപ്പെടുകയും പിറ്റേന്ന് രാവിലെ 5.50 ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരുകയും, ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ട്  പിറ്റേദിവസം ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും.

എറണാകുളത്ത് നിന്ന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ വഴിയാണ് സര്‍വീസ്.

വേളാങ്കണ്ണി കെഎസ്ആർടിസി ബസ് സർവീസ്

ചങ്ങനാശേരി-പഴനി-വേളാങ്കണ്ണി (കെഎസ്ആർടിസി നോൺ എസി സൂപ്പർ എക്‌സ്പ്രസ് എയർ ബസ്)
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2:30-ന് ചങ്ങനാശ്ശേരിയിൽ നിന്ന്…
കോട്ടയം, പാലക്കാട്, പഴനി, തഞ്ചാവൂർ, നാഗപട്ടണം വഴി..
വേളാങ്കണ്ണിയിൽ നിന്ന് തിരികെ ഉച്ചയ്ക്ക് 2:30-ന്…
ചങ്ങനാശ്ശേരിയിൽ പിറ്റേന്ന് രാവിലെ 7:30…
ഓൺലൈൻ ബുക്കിംഗിനായി www.ksrtc.in സന്ദർശിക്കുക

Back to top button
error: