Breaking NewsLead NewsSports

വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സൗകര്യമില്ല, തനിക്ക് വേറെ പരിശീലന രീതിയുണ്ട് ; നിര്‍ദേശം തള്ളി സൂപ്പര്‍താരം വിരാട്‌കോഹ്ലി ; ധര്‍മ്മസങ്കടത്തിലായി ബിസിസിഐ, ഗംഭീറുമായി കോംപ്രമൈസിന് ഓജയെ വിട്ടു

മുംബൈ: ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകങ്ങളായ വിരാട്‌കോഹ്ലിയും രോഹിത്ശര്‍മ്മയും ഇല്ലാത്ത ഒരു ഏകദിന ടീമിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനേ ആകില്ല. എന്നിരുന്നാലും ഇരുവരേയും ഏതെങ്കിലും വിധത്തില്‍ തഴഞ്ഞ് യുവതാരങ്ങളുടെ മറ്റൊരു മികച്ച ടീമിനെ കെട്ടിപ്പൊക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത ലോകകപ്പ് ലക്ഷ്യമിട്ട് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ലക്ഷ്യത്തില്‍ പരമാവധി ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള ബിസിസിഐ നിര്‍ദേശം തള്ളി വിരാട്‌കോഹ്ലി.

ടെസ്റ്റ് ക്രിക്കറ്റും ടി20 യും മതിയാക്കി ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിരാട്‌കോഹ്ലിയോട് വിജയ് ഹസാരേ ട്രോഫിയില്‍ കളിക്കണമെന്ന ബിസിസിഐയുടെ ഉപദേശം തള്ളി വിരാട്‌കോഹ്ലി. രോഹിത് ശര്‍മ്മ തന്റെ പങ്കാളിത്തം ഉറപ്പിച്ച സാഹചര്യത്തിലാണ് വിരാട്‌കോഹ്ലി നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ഭാവി കൈകാര്യം ചെയ്യുന്നതിലെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ വര്‍ദ്ധിച്ചുവരുന്ന അതൃപ്തി നിലവിലെ സംഭവപരമ്പരയ്ക്ക് മറ്റൊരു നാടകീയത നല്‍കിയിരിക്കുകയാണ്.

Signature-ad

ബാറ്റ്‌സ്മാന്റെ ഭാവിയുമായി ബന്ധപ്പെട്ട ചില പ്രധാന വിഷയങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം കോഹ്ലിയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ യുടെ നിര്‍ദേശം വിരാട് കോഹ്ലി തള്ളിയിരിക്കുന്നത്. വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള തന്റെ ലഭ്യത രോഹിത് ശര്‍മ്മ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചപ്പോള്‍, ഈ ആഭ്യന്തര ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കോഹ്ലി വിസമ്മതിച്ചതായിട്ടാണ് വിവരം.

മത്സരക്ഷമത നിലനിര്‍ത്താന്‍ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലും കളിക്കാന്‍ തയ്യാറായ രോഹിത് മുംബൈക്ക് വേണ്ടി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനുള്ള ഉത്സാഹം പ്രകടിപ്പിക്കുമ്പോള്‍, കോഹ്ലിയുടെ നിലപാട് താന്‍ അമിതമായ തയ്യാറെടുപ്പിന് അനുകൂലമല്ലെന്നാണ്്. അതിനാല്‍, ബിസിസിഐ ഒരു ദുഷ്‌കരമായ അവസ്ഥയിലാണ്, കാരണം ഒരു കളിക്കാരന്, അത് വിരാട് കോഹ്ലിയെപ്പോലെ വലിയ നിലയിലുള്ള ആളാണെങ്കില്‍ പോലും, ഇളവ് നല്‍കാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലാത്തതാണ് പ്രശ്‌നം.

Back to top button
error: