IndiaNEWS

മുസ്ലിങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുമതത്തില്‍ നിന്നും മതം മാറിയവരെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദു മതത്തില്‍ നിന്നും മതം മാറിയവരാണെന്ന് മുൻ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗസീവ് ആസാദ് പാര്‍ട്ടി (ഡി.പി.എ.പി) നേതാവുമായ ഗുലാം നബി ആസാദ്.ഗുലാം നബി ആസാദിന്‍റെ പരാമര്‍ശത്തെ സ്വാഗതം ചെയ്ത് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തി.

ആസാദിന്‍റെ പരാമര്‍ശം ഹിന്ദുത്വ സംഘടനകളുടേതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് ബജ്റംഗ്ദള്‍ ദേശീയ കണ്‍വീനര്‍ നീരജ് ദൗനേരിയ പറഞ്ഞു.

Signature-ad

“രാജ്യത്തെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുമതത്തില്‍ നിന്ന് മാറിയതാണെന്ന് ബജ്റംഗ്ദള്‍ വളരെ കാലമായി ആവര്‍ത്തിക്കുന്നതാണ്. ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശം ഹിന്ദുത്വ സംഘടനകളുടെ ആശയത്തോടുള്ള അനുകൂല സൂചനയാണ്” – നീരജ് പറഞ്ഞു.

ആസാദിന്‍റെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് വിശ്വ ഹിന്ദു പരിഷതും വ്യക്തമാക്കി. “ഹിന്ദു മതം ഇസ്ലാമിനെക്കാള്‍ പഴക്കമുള്ളതാണെന്നും കശ്മീരി മുസ്ലിങ്ങള്‍ ഒരിക്കല്‍ ഹിന്ദുക്കളായിരുന്നുവെന്നുമുള്ള ഗുലാം നബി ആസാദിന്‍റെ പരാമര്‍ശത്തെ സ്വാഗതം ചെയ്യുന്നു” എന്നായിരുന്നു വി.എച്ച്‌.പി ദേശീയ ജനറല്‍ സെക്രട്ടറി വിനായക് റാവു ദേശ്പാണ്ടെയുടെ പരാമര്‍ശം.

രാജ്യത്തെ മുസ്ലിങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു മതത്തില്‍ നിന്ന് മതം മാറിയവരാണെന്നും അതിന്‍റെ ഉദാഹരണം കശ്മീര്‍ താഴ്വരകളില്‍ കാണാമെന്നുമായിരുന്നു ഗുലാം നബി ആസാദിന്‍റെ പരാമര്‍ശം.

Back to top button
error: