KeralaNEWS

വീട്ടമ്മയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം സ്വർണ്ണമാല കവർന്ന യുവാവ് അറസ്റ്റിൽ

മാഹി: കാമുകിയെ ‍ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം  സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയില്‍. വയനാട് മീനങ്ങാടി സ്വദേശി മിര്‍ഷാദി(44)നെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്.

ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. മാഹിയിലെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയും മധ്യവയസ്കയുമായ കാമുകിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പിന്നീട് മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം മൂന്ന് പവനോളം തൂക്കം വരുന്ന മാല മോഷ്ടിക്കുകയുമായിരുന്നു. മോഷ്ടിച്ച സ്വര്‍ണം പയ്യന്നൂരിലെ ജ്വല്ലറിയില്‍ 1,19,000 രൂപക്ക് ഇയാള്‍ അതേ ദിവസം തന്നെ വില്‍ക്കുകയും ചെയ്തു.

മാല നഷ്ടപ്പെട്ട സ്ത്രീ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാഹി സി.ഐ ബി.എം. മനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടകരയിൽ നിന്നും പ്രതി അറസ്റ്റിലായത്.

Back to top button
error: