KeralaNEWS

തൻ്റെ ജീവിതത്തിൽ ഉമ്മൻ ചാണ്ടി വിശുദ്ധൻ, തനിക്ക് അദ്ദേഹം ദൈവ തുല്യനായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: തൻ്റെ ജീവിതത്തിൽ ഉമ്മൻ ചാണ്ടി വിശുദ്ധൻ ആണെന്ന് മകൻ ചാണ്ടി ഉമ്മൻ. തനിക്ക് അദ്ദേഹം ദൈവ തുല്യനായിരുന്നു. നിവേദനവുമായി കല്ലറയിലേക്ക് ആളുകൾ എത്തുന്നത് അവരുടെ വിശ്വാസമാണെന്നും അതിനെ ആ രീതിയിൽ തന്നെ മനസിലാക്കുന്നു എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ജ​ഗതിയിലെ പുതുപ്പള്ളി വീട്ടിൽ വെച്ചായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ‘കേരളത്തിൽ നിരവധി പേർ അദ്ദേഹത്തെ പിതൃതുല്യനായും സഹോദരനായും സുഹൃത്തായും കാണുന്നുണ്ട്. അങ്ങനെയൊരാളുടെ കല്ലറയിൽ പോയി പ്രാർത്ഥിക്കാൻ അവർക്ക് ആരുടെയും അനുവാദം വേണ്ട. അത് അവരുടെ ഇഷ്ടം. ഏത് തരത്തി‍ൽ അദ്ദേഹത്തെ കണ്ടാലും അത് അവരുടെ ഇഷ്ടം. അവരുടെ വിശ്വാസം. എന്നെ കരുതിയത് പോലെ ആണ് അദ്ദേഹം അവരെയും കരുതിയതെങ്കിൽ അവർക്ക് അദ്ദേഹത്തോട് ആ ബന്ധം കാണും.ഓരോരുത്തരുടെയും വ്യക്തിപരമായി വിശ്വാസവും കാര്യങ്ങളുമാണ്. എന്നെ സംബന്ധിച്ച് അദ്ദേഹം ദൈവതുല്യനായിരുന്നു. മറ്റുളളവരുടെ കാര്യത്തിൽ എനിക്ക് പറയാൻ പറ്റില്ല.’ ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാർത്ഥന വിമർശനങ്ങളെ തള്ളി ഉമ്മൻചാണ്ടിയുടെ കുടുംബം രം​ഗത്തെത്തി. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഉമ്മൻചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. വിമർശനങ്ങളെ അവഗണിക്കാനാണ് ഓർത്തഡോക്സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാർത്ഥിക്കുന്നുണ്ടെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു മുന്നിൽ ആളുകൾ പ്രാർഥിക്കുകയും അപേക്ഷകൾ സമർപ്പിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമെന്ന് മകൻ ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ കല്ലറയിലെ ആരാധന ആളുകളുടെ സ്വാതന്ത്ര്യം എന്ന നിലയിൽ തന്നെ കണ്ടാൽ മതിയെന്നാണ് ഓർത്തഡോക്സ് സഭയുടെയും നിലപാട്.

Signature-ad

വാഴ്ത്തു പാട്ടുകളും മെഴുകുതിരി കൊളുത്തിയുളള പ്രാർഥനകളും മധ്യസ്ഥത അപേക്ഷകളും ആവർത്തിക്കുകയാണ് പുതുപ്പളളി പളളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ. എന്നാൽ ഉമ്മൻചാണ്ടിയെ ദൈവമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന തരത്തിൽ ചില വിമർശനങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ വിമർശനങ്ങളോടാണ് മകൻ ചാണ്ടി ഉമ്മൻറെ പ്രതികരണം. കുടുംബം ഇടപെട്ട് ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു മുന്നിലെ പ്രാർഥനകളും മധ്യസ്ഥത അപേക്ഷകളും തടയണമെന്ന് നവമാധ്യമങ്ങളിലടക്കം ഒരു വിഭാഗം ആളുകൾ വാദിക്കുന്നുണ്ട്. എന്നാൽ ആരുടെയും വിശ്വാസത്തെ എതിർക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു.

Back to top button
error: