CrimeNEWS

കൊടുങ്ങല്ലൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമണം; യാത്രക്കാര്‍ക്ക് മര്‍ദനം, ചില്ല് തകര്‍ത്തു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചംഗ സംഘം ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സെന്റ് തോമസ് പള്ളിക്കു സമീപമായിരുന്നു സംഭവം. കരിങ്കല്ലെറിഞ്ഞു കാറിന്റെ ചില്ല് പൂര്‍ണമായും തകര്‍ത്തു. കാര്‍ യാത്രികരെയും മര്‍ദിച്ചു.

ഇതുവഴി സഞ്ചരിച്ച യാത്രക്കാരെ മുഴുവന്‍ ഭീതിയിലാഴ്ത്തി ഞായറാഴ്ച വൈകിട്ടായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ടു പത്താഴക്കാട് സ്വദേശി അസീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിനിരയായത്. പോലീസ് എത്തും മുന്‍പേ ഇരുവിഭാഗവും കാറുകളുമായി കടന്നു.

Signature-ad

അസീമും തൃപ്രയാര്‍ സ്വദേശികളും തമ്മില്‍ കാര്‍ യാത്രയ്ക്കിടെ തര്‍ക്കവും കയ്യേറ്റവും നടന്നിരുന്നു. ഇതിനു തിരിച്ചടിയായി അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തിനു ശേഷം കടന്നുകളഞ്ഞ സംഘത്തെ കണ്ടെത്താനായില്ല. അസീം ഓടിച്ച കാര്‍ പത്താഴക്കാട് അപകടത്തില്‍ പെട്ടതോടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Back to top button
error: