KeralaNEWS

എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

ആലപ്പുഴ: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍.നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ തിരുവനന്തപുരം കഠിനംകുളം അശ്വതി ഭവനില്‍ വിപിൻ (കണ്ണൻ-26) ആണ് ആലപ്പുഴയില്‍ അറസ്റ്റിലായത്.

13 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ തിരുവനന്തപുരം മ്യൂസിയം, പൂജപ്പുര, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളില്‍ എൻഡിപിഎസ് കേസും കഠിനംകുളം സ്റ്റേഷനില്‍ പിടിച്ചുപറി കേസും നിലവിലുണ്ട്.

ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ നാട്ടിലെത്തിച്ച്‌ വില്‍പ്പന നടത്തുകയാണിയാള്‍. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Back to top button
error: