KeralaNEWS

അമിതവേഗവും അലക്ഷ്യമായ ഡ്രൈവിംഗും; ബൈക്കിടിച്ച് യുവതി മരിച്ച സംഭവത്തിൽ ആൻസണെതിരെ നരഹത്യയ്ക്കും കൊലപാതകശ്രമത്തിനും കേസ്

മൂവാറ്റുപുഴ: അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍  ഏനാനല്ലൂര്‍ കുഴിമ്ബിത്താഴം കിഴക്കേമുട്ടത്ത് ആന്‍സണ്‍ റോയി (22) ക്കെതിരേ കടുത്ത നടപടിയുമായി പോലീസും മോട്ടോര്‍വാഹന വകുപ്പും.

യുവാവിനെതിരേ നരഹത്യയ്ക്കും കൊലപാതകശ്രമത്തിനുമാണ് പോലീസ് കേസെടുത്തത്.ആന്‍സണിന്റെ ലൈസന്‍സും ആര്‍സിയും റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പും അറിയിച്ചു.

സംഭവത്തില്‍ മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിനി ആര്‍. നമിത (20)യാണ് മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിനി അനുശ്രീ രാജി(20)നും സാരമായി പരുക്കേറ്റു. അനുശ്രീയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കു കൊണ്ടുപോയി. 26 നു െവെകിട്ട് ബി.കോം അവസാന വര്‍ഷ പരീക്ഷ എഴുതി പുറത്തുവന്നപ്പോഴാണ് വിദ്യാര്‍ഥിനികള്‍ ദുരന്തത്തിനിരയായത്.

Signature-ad

അപകടത്തില്‍ പരിക്കേറ്റ ആന്‍സണ്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥ അതിജീവിച്ചിരിക്കുന്ന ഇയാളെ ആശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.

സ്ഥിരം കുറ്റവാളിയായ ആന്‍സന്‍ പോലീസിന്റെ ഗുണ്ട, ക്രിമിനല്‍, പൊതുശല്യ രജിസ്റ്ററില്‍ ഉള്‍പ്പെട്ടയാളാണ്. മൂവാറ്റുപുഴ സ്‌റ്റേഷനില്‍ വധശ്രമത്തിനും വാഴക്കുളം സ്‌റ്റേഷനില്‍ മര്‍ദ്ദനത്തിനും ഇയാള്‍ക്കെതിരേ കേസുണ്ട്.

വാഴക്കുളത്ത് ബാറിലെ കത്തിക്കുത്ത് കേസിലും പ്രതിയാണ്. ഇയാള്‍ ഓടിച്ച പള്‍സര്‍ െബെക്കിന് യന്ത്രത്തകരാറില്ലെന്നു പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് എഫ്.ഐ.ആര്‍. ലഭിച്ചശേഷം ഒരുമിച്ചുള്ള പരിശോധനയുണ്ടാകുമെന്നും െലെസന്‍സ്, ആര്‍.സി. എന്നിവ റദ്ദ് ചെയ്യുന്നതടക്കം കര്‍ശന നടപടിയെടുക്കുമെന്നും മൂവാറ്റുപുഴ ആര്‍.ടി.ഒ. അറിയിച്ചു.

Back to top button
error: