KeralaNEWS

വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞു

കൊല്ലം:വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞു.കൊല്ലം പുനലൂര്‍ ചാലിയാക്കരയിലാണ് സംഭവം. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള കൊമ്ബനാണ് ചരിഞ്ഞത്.

അമ്ബനാര്‍ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചങ്ങപ്പാറ കമ്ബി ലൈൻ ഭാഗത്താണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വന്യജീവി ആക്രമണം തടയാൻ പ്രദേശവാസിയായ സൗമ്യൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം ഇയാള്‍ റിസര്‍വ് ഫോറസ്റ്റ് ഏരിയയിലും വൈദ്യുതി വേലി കെട്ടി. ഇതാണ് ആന ചരിയാൻ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ സൗമ്യനെ പോലീസ് പിടികൂടി.

Back to top button
error: