KeralaNEWS

ഉള്ളൂര്‍ യാന ആശുപത്രിക്കെതിരെ വ്യാജപ്രചാരണം;ഓണ്‍ലൈൻ ചാനലായ കര്‍മ ന്യൂസിനെതിരെ കേസ്

തിരുവനന്തപുരം:ഓണ്‍ലൈൻ ചാനലായ കര്‍മ ന്യൂസിനെതിരെ കേസ്.ഉള്ളൂര്‍ യാന ആശുപത്രിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്.
ചികിത്സാ തട്ടിപ്പ് നടത്തിയെന്ന വ്യാജ പ്രചാരണം സൃഷ്ടിച്ച്‌ ഒരു കോടി രൂപ ആവശ്യപ്പെട്ട് ഓണ്‍ലൈൻ ചാനലായ കര്‍മ ന്യൂസ് ഭീഷണിപ്പെടുത്തുന്നുവെന്ന യാന ആശുപത്രിയുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്.
ഉള്ളൂര്‍ യാന ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന് വ്യാജ പ്രചാരണം നടത്തി ദമ്ബതികളും കര്‍മ ന്യൂസും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. കര്‍മ ന്യൂസ് സിഇഒ സോമദേവ്, മാനേജര്‍ സിജോ, സുജിത്ത്, സിത്താര, കണ്ടാലറിയുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Back to top button
error: