വെറ്ററിനറി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ഒരുവയസുള്ള രണ്ട് മുറ പോത്തിൻകുട്ടികളെയോ ഒമ്ബത് മാസം പ്രായമുള്ള അഞ്ച് മുന്തിയ പെണ് ആട്ടിൻകുട്ടികളെയോ സൗജന്യമായി നല്‍കും.12 മാസമാണ് വളര്‍ത്തുകാലാവധി.
തുടര്‍ന്ന് കര്ഷകന് മാര്‍ക്കറ്റ് വില നല്കി തിരിച്ചെടുക്കും. 100 കിലോയുള്ള പോത്തിൻ കുട്ടിക്ക് 15,000 രൂപയാണ് മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ വില കണക്കാക്കുന്നത്. ഒരുവര്‍ഷം കൊണ്ട് ഇവയുടെ തൂക്കം 300 കിലോയാകും. കിടാരിവില, പ്രോസസിംഗ്, ട്രാൻസ്പോര്‍ട്ടിംഗ് ചാര്‍ജുകള്‍ എന്നിവ കിഴിച്ചാല്‍ ഇറച്ചിക്ക് കിലോ150 രൂപ കണക്കാക്കിയാല്‍പ്പോലും കര്ഷകന് കുറഞ്ഞത് 30,000 രൂപ കിട്ടും. ആടാണെങ്കില്‍ പ്രസവിക്കുന്ന കുട്ടികളെ കര്‍ഷകര്‍ക്ക് സ്വന്തമാക്കുകയും ചെയ്യാം.
അപേക്ഷിക്കാൻ
[email protected]എന്ന ഈ മെയില്‍ വിലാസത്തില്‍ ഈമാസം 31 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് meatproductsofindia.com വെബ്സൈറ്റ് സന്ദര്‍ശിക്കുക.