KeralaNEWS

കണ്ണൂരില്‍ കനത്ത മഴ; ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളം കയറി

കണ്ണൂര്‍: കാലവര്‍ഷം ശക്തമായതിന് പിന്നാലെ കണ്ണൂരില്‍ കനത്ത മഴ. മൂന്ന് മണിക്കൂറിലേറെ നിര്‍ത്താതെ പെയ്ത മഴയില്‍ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി.
കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനത്താവള പരിസരത്തു നാല് വീടുകളില്‍ വെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്.
കഴിഞ്ഞ ആറ് മണിക്കൂറിനിടെ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപത്ത് 111 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മറ്റിടങ്ങളില്‍ ഇതേ സമയത്ത് 76.5 മില്ലിമീറ്റര്‍ മഴയും ലഭിച്ചിട്ടുണ്ട്.
തളിപ്പറമ്ബ് കുപ്പത്ത് ദേശീയപാതയോട് ചേര്‍ന്ന് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.

Back to top button
error: