KeralaNEWS

വയനാട്ടിൽ എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട്:കല്‍പറ്റയിലെ മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു.ബില്‍ അടയ്ക്കാൻ വൈകിയെന്ന് കാണിച്ചാണ് നടപടി.
കഴിഞ്ഞയാഴ്ച വാഹനത്തില്‍ തോട്ടി കെട്ടിവച്ചു കൊണ്ടുപോയതിന് കെ.എസ്.ഇ.ബിക്ക് എ.ഐ ക്യാമറയുടെ നോട്ടിസ് ലഭിച്ചത് വാര്‍ത്തയായിരുന്നു. ചില്ല വെട്ടാൻ കൊണ്ടുപോയ വാഹനത്തിനായിരുന്നു പിഴയിട്ടത്. എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ ഓഫിസിലെ വൈദ്യുതിബന്ധമാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി വിച്ഛേദിച്ചത്.
വൈദ്യുതിബില്‍ അടയ്ക്കുന്നതില്‍ എം.വി.ഡി കാലതാമസം വരുത്തിയെന്നാണ് കാരണമായി പറയുന്നത്.എന്നാല്‍, ബില്ലടയ്ക്കാൻ വൈകിയാലും സര്‍ക്കാര്‍ ഓഫിസുകളുടെ വൈദ്യുതി വിച്ഛേദിക്കാറില്ലെന്ന് എം.വി.ഡി പറയുന്നു.

Back to top button
error: