വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി മെറ്റാ കമ്ബനി.ചാറ്റുകൾ രഹസ്യമാക്കി വയ്ക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ കമ്പനി ചേര്‍ത്തു.
ഇതിലൂടെ ഉപയോക്താക്കള്‍ക്ക് പാസ്വേഡോ വിരലടയാളം പോലുള്ള ബയോമെട്രിക് ഓതന്റിക്കേഷനോ ഉപയോഗിച്ച് പ്രത്യേക ചാറ്റുകള്‍ ലോക്ക് ചെയ്യാനാവും. ‘ചാറ്റ് ലോക്ക്’ എന്നാണ് ഈ ഫീച്ചറിന് പേരിട്ടിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ചാറ്റുകള്‍ ലോക്ക് ചെയ്യുന്നതിനു പുറമെ പ്രത്യേക ഫോള്‍ഡറില്‍ ചാറ്റുകള്‍ സൂക്ഷിക്കാനുമാവും.
കൂടാതെ ഇത് നോട്ടിഫിക്കേഷനിലെ പേരും സന്ദേശവും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.വാട്ട്സ്ആപ്പ് ഉടമസ്ഥതയിലുള്ള മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചാറ്റ് ലോക്ക് ഫീച്ചര്‍ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് അറിയിച്ചത്. ഈ ഫീച്ചറിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയ സക്കര്‍ബര്‍ഗ്, ഇടയ്ക്കിടെ കുടുംബാംഗങ്ങളുമായി ഫോണ്‍ പങ്കിടേണ്ടിവരുന്ന ആളുകള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ മറ്റൊരാളുമായി പങ്കിടേണ്ട നിമിഷങ്ങളില്‍ ഈ സവിശേഷത ഉപയോഗപ്രദമാകുമെന്നും കൂട്ടിച്ചേർത്തു.
സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് നിരവധി ഫീച്ചറുകള്‍ ഇതിനോടകം വാട്സ്ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പ്, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍, സ്ക്രീന്‍ഷോട്ട് തടയല്‍ എന്നിവയും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ അപ്ഡേറ്റിലൂടെ, വാട്ട്സ്ആപ്പിന്റെ സ്വകാര്യതയും സുരക്ഷയും കൂടുതല്‍ ശക്തിപ്പെടുത്താന്‍ മെറ്റാ കമ്ബനി അറിയിച്ചു.
എങ്ങനെ ചാറ്റ് ലോക്ക് ചെയ്യാം
വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക. തുടര്‍ന്ന് വാട്ട്സ്ആപ്പിലെ ഏതെങ്കിലും ചാറ്റില്‍ ടാപ്പ് ചെയ്യണം. ഇതിനുശേഷം, ചാറ്റ് ലോക്ക് എന്ന ഓപ്ഷന് ലഭ്യമാകും, അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാം. തുടര്‍ന്ന് ലോക്ക് ചെയ്ത ചാറ്റുകള്‍ കാണുന്നതിന്, സ്ക്രീനില്‍ താഴേക്ക് സ്വൈപ്പ് ചെയ്യുക. തുടര്‍ന്ന് ആക്സസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ലോക്ക് ചെയ്ത ചാറ്റില്‍ ടാപ്പ് ചെയ്യുക. ഉപയോക്താക്കള്‍ പാസ്വേഡ് അല്ലെങ്കില്‍ ബയോമെട്രിക് പ്രാമാണീകരണം നല്കിയാല് ചാറ്റ് തുറക്കാനാവും.