KeralaNEWS

മലയോര ഹൈവേകൾ പൂർത്തിയാകുന്നു

കോഴിക്കോട്:13 ജി­ല്ല­ക­ളിലെ മല­യോ­ര പ്ര­ദേ­ശങ്ങ­ളെ ബ­ന്ധി­പ്പി­ച്ച് ക­ടന്നു­പോ­കുന്ന കാസര്‍കോ­ട്­-­തി­രു­വ­ന­ന്ത­പുരം മ­ല­യോ­ര ഹൈ­വേയുടെ നിര്‍­മ്മാണം അതിവേഗം പുരോഗമിക്കുന്നു.
കാസര്‍കോട് ജില്ല­യിലെ ന­ന്ദാ­ര­പ്പ­ട­വില്‍ നിന്ന് തുടങ്ങി തിരുവനന്തപുരത്തെ പാറശ്ശാലയിൽ അവസിനിക്കുന്ന മല­യോര ഹൈവേ ആലപ്പുഴ ഒഴികെ മറ്റു 13 ജില്ലകളിലെ മലയോര മേഖലയിൽ കൂടിയാണ് കടന്നുപോകുന്നത്.
കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പ്രവൃത്തി ആദ്യം ആരംഭിച്ചത് തിരുവമ്പാടി നിയോജകമണ്ഡലത്തിലായിരുന്നു.155 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന  കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയുടെ 90 ശതമാനം പ്രവൃത്തിയും ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.
 കാസർഗോഡ് നന്ദരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ നിർമ്മിക്കുന്നത്.മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ കാർഷിക, വാണിജ്യ, വിനോദ സഞ്ചാര മേഖലകളിൽ വലിയ മാറ്റം കൈവരും എന്നാണ് കരുതുന്നത്.
പാ­ത യാ­ഥാര്‍­ഥ്യ­മാ­കു­ന്ന­തോ­ടെ 13 ജി­ല്ല­ക­ളി­ലെ മ­ല­യോ­ര മേ­ഖ­ല­യി­ലു­ള്ള ജ­ന­ങ്ങള്‍­ക്ക് ഏറെ പ്ര­യോ­ജ­ന­ക­ര­മാ­കും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: