ബംഗളൂരു:കര്‍ണാടകത്തിലെ കോണ്‍ഗ്രസ്സിന്റെ ജയം കൂടുതല്‍ ആഘോഷിക്കുന്നത് സൈബര്‍ കമ്മികളും ജിഹാദികളുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.
ഈയൊരു തോല്‍വിയില്‍ പോലും കര്‍ണാടകയില്‍ ബിജെപിയുടെ ജനപിന്തുണ അര ശതമാനം പോലും കുറഞ്ഞിട്ടില്ല.കര്‍ണാടകയില്‍ ഉണ്ടായ തോല്‍വിയില്‍ ഭരണ വീഴ്ചകള്‍ പരിശോധിക്കപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഭരണത്തിലെ വീഴ്ചകളും നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നതും സ്വാര്‍ത്ഥചിന്തയും പരിശോധിക്കപ്പെടുകതന്നെ ചെയ്യും. ഇതിന് മുന്‍പ് തോല്‍വി ഉണ്ടായിട്ടുണ്ടെന്നും തോറ്റ ഇടങ്ങളില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നിട്ടുണ്ടെന്നും സുരേന്ദ്രന് അഭിപ്രായം രേഖപ്പെടുത്തി. മോദിയുടെ ജനപ്രീതിയെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നവര്‍ക്ക് 2024 മെയ് വരെ ലാല്‍സലാം ഏന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.