KeralaNEWS

വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ തീപിടിത്തം; ഫയലുകൾ നശിക്കില്ല

തിരുവനന്തപുരം:വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കഴിഞ്ഞദിവസം ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നിരവധി ആക്ഷേപങ്ങളാണുയരുന്നത്.അതിലൊന്നാണ് ഫയലുകൾ കത്തിയെന്ന സംശയം.
ആദ്യം എങ്ങനെയാണ് സെക്രട്ടറിയേറ്റിലെ ഫയൽ സിസ്റ്റം വർക്ക് ചെയ്യുന്നത് എന്ന് നോക്കാം. രണ്ട് രീതിയിലാണ് ഇവിടെ ഫയലുകൾ കൈകാര്യം ചെയ്യുന്നത്.ഫിസിക്കൽ ഫയലും, ഇ ഫയലുകളും.
നിയമസഭാ ചോദ്യങ്ങൾ , നിയമസഭയിൽ നൽകുന്ന റിപ്പോർട്ടുകൾ , ഗവർണർ കണേണ്ടുന്ന ഫയലുകൾ , ക്യാബിനറ്റ് ഫയലുകൾ തുടങ്ങിയവയാണ് പ്രധാനമായും ഫിസിക്കൽ ഫയലുകൾ ആയി വരുന്നത്. ഇത് സെക്രട്ടറിയേറ്റിൽ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ 1 % പോലും വരില്ല.
ഇതിന് പുറമെയുള്ള എല്ലാ ഫയലുകളും ഇ ഫയൽ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഓഫീസ് സെക്ഷൻ , അസിസ്റ്റൻ്റ് , സെക്ഷൻ ഓഫീസർ ,  അണ്ടർ സെക്രട്ടറി , ഡെപ്യൂട്ടി സെക്രട്ടറി ,
ജോയിൻ്റ് സെക്രട്ടറി , അഡീഷണൽ സെക്രട്ടറി , സ്പെഷ്യൽ സെക്രട്ടറി , സെക്രട്ടറി , ചീഫ് സെക്രട്ടറി , മന്ത്രിമാർ , മുഖ്യമന്ത്രി ഇവർ ഒക്കെ ഇ ഓഫീസ് വഴി തന്നെയാണ് ഫയലുകൾ കെകാര്യം ചെയ്യുന്നത്.
ഇ ഫയൽ സംവിധാനം സജ്ജമാക്കിയ വെബ് അപ്ലിക്കേഷൻ  സെക്രട്ടറിയേറ്റിനുള്ളിൽ ഫയർവാൾ വഴി കണക്റ്റ് ചെയ്യ്തിട്ടുള്ള എല്ലാ കമ്പ്യൂട്ടറിലും നേരിട്ട് ലഭിക്കും , അതിൽ ഓരോ ആളുകൾക്കും നൽകിയിട്ടുള്ള യൂസർ നെയിം & പാസ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യ്ത് ഫയലുകൾ ആക്സസ് ചെയ്യാം.
ഇനി സെക്രട്ടറിയേറ്റിന് പുറത്ത് നിന്ന് ഉപയോഗിക്കണം എങ്കിൽ പ്രത്യേക VPN ഉപയോഗിച്ച് ഉപയോഗിക്കാൻ സാധിക്കും , കോവിഡ് കാലത്തും , വിദേശയാത്രയിലും ഒക്കെ ഫയൽ മൂവ് ചെയ്യുന്നത് ഈ രീതിയിലാണ്.
ഇഓഫീസ് സജ്ജീകരിച്ചിരിക്കുന്ന കേന്ദ്ര സർക്കാരിന് കീഴിൽ ഉള്ള NIC യാണ്. ഫയലുകൾ സൂക്ഷിക്കുന്നത് സെർവ്വറുകളിലും.
ഒരു മന്ത്രിയുടെ ഓഫീസോ , ഇനി സെക്രട്ടറിയേറ്റ് പൂർണ്ണമായോ കത്തി നശിച്ചാലും ഈ ഫയലുകൾ ഒന്നും തന്നെ നശിക്കുന്നില്ല. ഇതൊക്കെ സുരക്ഷിതമായി സെർവ്വറിൽ ഉണ്ടാവും.
ഇനി സേഫ് കേരള ( AI ക്യാമറ )  ഫയലും വ്യവസായ വകുപ്പും തമ്മിൽ എന്താണ് ബന്ധം?
ഈ പദ്ധതി നടപ്പാക്കുന്നത് മോട്ടോർ വാഹന വകുപ്പാണ്. മോട്ടോർ വാഹന വകുപ്പിലും ധനകാര്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ധനവകുപ്പിലും മാത്രമേ ആ ഫയൽ പോവേണ്ടതുള്ളൂ, വ്യവസായ വകുപ്പിന് കീഴിൽ ഉള്ള ഒരു പൊതു മേഖല സ്ഥാപനം പദ്ധതി നടപ്പാക്കുന്നു എന്നതിനാൽ ആ ഫയൽ വ്യവസായ വകുപ്പ് കണേണ്ട ഒരു ആവശ്യവുമില്ല.
ഇവിടെ ഈ ഫയൽ ക്യാബിനറ്റിൽ പോവുന്നുണ്ട് ,ആ സമയത്ത് അജണ്ട നോട്ടായി കേരളത്തിലെ എല്ലാ മന്ത്രിമാരും കാണും , ആ രീതിയിൽ മാത്രമാണ് ഈ ഫയലും വ്യവസായ വകുപ്പ് മന്ത്രിയും തമ്മിൽ ഉള്ള ബന്ധം.

Back to top button
error: