FoodNEWS

ചോക്ലേറ്റ് ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം

കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം.ഐസ്ക്രീമിൽ തന്നെ പല ഫ്ലേവറുകളുണ്ട്.അതിൽ കൂടുതൽ പേരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ് ഫ്ലേവർ.  ചോക്ലേറ്റ് ഐസ്ക്രീം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
വേണ്ട ചേരുവകള്‍…

വിപ്പിങ് ക്രീം                                                 400 ഗ്രാം
കണ്ടെന്‍സ്ഡ് മില്‍ക്ക്                                  2പാക്കറ്റ്
ചോക്ലേറ്റ് സിറപ്പ് / കൊക്കോ പൗഡർ ആവശ്യത്തിന്
വാനില എസെന്‍സ്                                 1ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം…

Signature-ad

ആദ്യം വിപ്പിങ് ക്രീം ബീറ്റ് ചെയ്യണം. ബീറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബൗളും വിസ്‌കും കുറച്ചുനേരം ഫ്രീസറില്‍ വച്ച് തണുപ്പിക്കണം. ബീറ്റര്‍ ഇല്ലെങ്കില്‍ ഹാന്‍ഡ് മിക്‌സര്‍, സ്പൂണ്‍ എന്നിവ കൊണ്ട് ചെയ്യാം. വിപ്പിങ് ക്രീമിന് നല്ല തണുപ്പുണ്ടായിരിക്കണം. ബീറ്ററില്‍ ചെയ്യുമ്പോള്‍ ആദ്യം സ്പീഡ് കുറച്ച് ചെയ്യണം. പിന്നെ, പതുക്കെ സ്പീഡ് കൂട്ടാം. സ്പൂണ്‍/ഹാന്‍ഡ് മിക്‌സര്‍ ആണെങ്കില്‍ ഒരുപാടു നേരം കൈകൊണ്ടുതന്നെ ചെയ്യണം. ബീറ്റ് ചെയ്യുമ്പോള്‍ ഐസ് നിറച്ച പാത്രത്തിന്റെ മുകളില്‍ ബൗള്‍ വച്ചാല്‍ തണുപ്പ് വിടാതെനില്‍ക്കും. ബീറ്റ് ചെയ്യുമ്പോള്‍ ഐസ്‌ക്രീം പോലെ നല്ല സോഫ്റ്റായി വരും. അതില്‍, മില്‍ക്ക് മെയ്ഡ് മിക്‌സ് ചെയ്ത് ഇളക്കിയതിനുശേഷം ചോക്ലേറ്റ് സിറപ്പ്, വാനില എസെന്‍സ് എന്നിവയിട്ട് മിക്‌സ് ചെയ്‌തെടുക്കണം. ഫ്രീസ് ചെയ്ത ശേഷം, ചോക്ലേറ്റ് ചിപ്‌സ്, നട്ട്‌സ് എന്നിവ വച്ച് അലങ്കരിച്ച് സ്‌കൂപ് ചെയ്‌തെടുക്കാം.

Back to top button
error: