CrimeNEWS

ആറു കിലോയോളം ഭാരം വരുന്ന ഉടുമ്പിനെ വേട്ടയാടി കൊന്നു കറിവെച്ച് കഴിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വാളറ കെയ്യിക്കല്‍ കെ.എം. ബാബു (50), വാളറ തൈപ്പറമ്പില്‍ ടി.കെ. മനോഹരന്‍ (44), മകന്‍ മജേഷ് (20), വാളറ അഞ്ചാം മൈല്‍ സെറ്റില്‍ മെന്റിലെ പൊന്നപ്പന്‍ (52) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫിസര്‍ സുനില്‍ ലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മനോഹരന്റെ വീട്ടില്‍ വനപാലകര്‍ നടത്തിയ റെയ്ഡിലാണ് ഇറച്ചി കണ്ടെടുത്തത്.

കഴിഞ്ഞ 26 ന് മൂന്ന് കലുങ്ക് ഭാഗത്ത് നിന്നുമാണ് ആറ് കിലോയിലേറെ തൂക്കം വരുന്ന കൂറ്റന്‍ ഉടുമ്പിനെ ഇവര്‍ വേട്ടയാടി പിടിച്ചത്. പിന്നീട് നാലു പേരും ഇറച്ചി വീതം വെച്ചെടുത്തു. ഇത് കറിവെച്ച് കഴിക്കുകയും ചെയ്തു.

Signature-ad

കറിവെക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും പിടികൂടി. ബാക്കി വന്ന ഇറച്ചിയും പിടികൂടി. റെയ്ഡില്‍ വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സിജി മുഹമ്മദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍. ജയപ്രകാശ്, എ.എസ്. രാജു എന്നിവര്‍ പങ്കെടുത്തു. മനോഹരന്‍ മുന്‍പും സമാന കേസില്‍ പ്രതിയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Back to top button
error: