ബംഗളൂരു: പൂജാരിയെ തുപ്പിയെന്ന് ആരോപിച്ച് യുവതിയെ മര്‍ദിച്ച് ക്ഷേത്രത്തില്‍നിന്ന് പുറത്താക്കി. സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മുടിക്ക് പിടിച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണ് താനെന്നും വിഗ്രഹത്തിന് അരികില്‍ ഇരിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ബഹളംവച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.
ഡിസംബര്‍ 21 ന് അമൃതഹള്ളി ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലായിരുന്നു സംഭവം. യുവതി അമൃതഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അമ്പലത്തില്‍ എത്തിയ യുവതി വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണെന്ന് അവകാശപ്പെടുകയും വിഗ്രഹത്തിനരികില്‍ ഇരിക്കാനും ശ്രമിച്ചു. പൂജാരി തടഞ്ഞതോടെ തുപ്പുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Bengaluru: A video shows a woman being repeatedly slapped, held by hair and dragged outside the Lakshmi Narasimha Swamy temple in Amruthahalli, the incident is said to be occurred on December 21. pic.twitter.com/CP4puEMCv4
— IANS (@ians_india) January 6, 2023
ക്ഷേത്രജീവനക്കാരന് യുവതിയെ മര്‍ദ്ദിക്കുന്നതും മുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം, യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. യുവതിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.